ഗൃഹവൈദ്യത്തിൽ ഏറെ പ്രാധാന്യമുള്ള സസ്യമാണ് കിരിയാത്ത്. മണൽ കലർന്ന വളക്കൂറുള്ള മണ്ണിൽ നന്നായി വളരുന്ന കിരിയാത്തിന്റെ എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്. നിലത്ത് പടർന്ന് വളരുന്ന ഒരു ഏകവർഷി സസ്യമാണിത്. നീളമുള്ളതും ഇരുണ്ട പച്ചനിറമുള്ളതുമായ ഇലകളുണ്ട്. ഈ സസ്യത്തിന്റെ എല്ലാ ഭാഗത്തിനും കയ്പ്പ് രുചിയാണ്. ഇതോടൊപ്പം ഇലകൾക്ക് വേപ്പിലയുമായി സാമ്യവുമുണ്ട്. അതുകൊണ്ടുതന്നെ കിരിയാത്ത്, നിലവേപ്പ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ദക്ഷിണ ഏഷ്യയിൽ ചില പകർച്ച വ്യാധികൾക്കും മറ്റുമുള്ള മരുന്നിനായ് ഇവ ധാരാളം കൃഷി ചെയ്തു വരുന്നു. ഇലകളും വേരുകളും ചികിത്സക്കായി ഉപയോഗിക്കാറുണ്ട്. ആയുർവ്വേദത്തിൽ ത്രിദോഷശമനത്തിനായും ത്വൿ രോഗങ്ങൾക്കും ചുമ, ശ്വാസം മുട്ട്, നെഞ്ചെരിച്ചിൽ എന്നിവയ്ക്കു് മരുന്നായി സമൂലം ഉപയോഗിക്കപ്പെടുന്നുണ്ടു്. [2
നാട്ടുവൈദ്യത്തിൽ പല രോഗങ്ങളുടെയും ചികിത്സയ്ക്ക് കിരിയാത്ത് ഉപയോഗിക്കുന്നു. പനിയോടു കൂടിയ ചുമയ്ക്ക് ആടലോടകം കൂടി ചേർത്ത് കിരിയാത്ത് കഴിക്കാം.
തണ്ടുകൾ നട്ടും വിത്തുകൾ പാകി മുളപ്പിച്ചും പറിച്ചു നട്ടും കിരിയാത്ത് വളർത്താം. ജൂൺ-ജൂലൈ മാസങ്ങളിൽ നടുന്നതാണ് നല്ലത്. 15 സെന്റീമീറ്റർ അകലത്തിൽ ചെടികൾ നടാം. അടിവളമായി ജൈവവളം ചേർക്കുന്നത് നല്ലതാണ്. നാലുമാസം കൊണ്ട് ചെടികൾ വിളവെടുക്കാനാകും.
Discussion about this post