കൃഷിഭൂമിയിൽ വർധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനെതിരെ പൊതു ജനാവബോധം ഉയർത്താൻ ലക്ഷ്യമിട്ട് കിഫ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ).
വനം വകുപ്പ് വന്യജീവി വാരാഘോഷം നടത്തുന്ന ഒക്ടോബർ 5 – 12 വരെയാണ് കിഫ, കൃഷി സംരക്ഷണ വാരാചരണം നടത്തുന്നതും.
ഇതോടനുബന്ധിച്ചു നിരവധി മത്സരങ്ങളും നടത്തുന്നുണ്ട്.
മുതിർന്നവർക്ക് (18 വയസ് മുതലുള്ളവർ)
ഫോട്ടോഗ്രാഫി മത്സരം, കുട്ടികൾക്ക് കാർട്ടൂൺ,
മലയാളം ഉപന്യാസം എന്നിങ്ങനെയാണ് മൽസരം നിശ്ചയിച്ചിരിക്കുന്നത്.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് 2000 രൂപ, 1000 രൂപ, 500 രൂപ എന്നിങ്ങനെ കാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകുന്നുണ്ട്.
കൃഷിയും വന്യമൃഗശല്യവും എന്ന വിഷയത്തിൽ അധിഷ്ഠിതമായിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. എല്ലാ മത്സരങ്ങൾക്കും ഈ വിഷയം തന്നെയാണെന്ന് കിഫ അറിയിച്ചു.
മത്സരത്തിൽ പങ്കെടുക്കുന്നവർ പൂർണമായ പേരും വിലാസവും, മൊബൈൽ നമ്പറും അടക്കം സ്വന്തം സൃഷ്ടികൾ [email protected] എന്ന ഇമെയിലിലേക്കോ 9778193860 എന്ന വാട്സാപ്പ് നമ്പറിലേക്കോ അയയ്ക്കണം. എൻട്രികൾ അയയ്ക്കേണ്ട അവസാന തീയതി 2020 ഒക്ടോബർ 11 ഞായർ രാത്രി 12 മണി വരെ.
Discussion about this post