ഭക്ഷ്യ സംസ്കരണ മേഖലയിൽ ‘വേൾഡ് ഫുഡ് ഇന്ത്യ 2024’ ആഗോള വേദിയൊരുക്കി കേന്ദ്രം. ഡൽഹിയിൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന നാല് ദിവസത്തെ പരിപാടിയിൽ കേരളത്തിന്റെ പങ്കാളിത്തവും ഉണ്ടാകും. നിലവിൽ പരിപാടിയിൽ 90 രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം ഉണ്ടാകും.
ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, സർക്കാർ വകുപ്പുകളിൽ നിന്നും പ്രാതിനിധ്യം ഉണ്ടാകും . ഇതിൽ തനത് ഉൽപന്നങ്ങളുമായി കേരളത്തിന്റെ പവലിയനും ഉണ്ടാകും.സംസ്ഥാന വാണിജ്യ വ്യവസായി വകുപ്പ് സംഘടിപ്പിക്കുന്ന കേരള പവലിയന്റെ ഉദ്ഘാടനം നാളെ നടക്കും.
Content summery : Kerala will participate in the World Food India 2024 exhibition
Discussion about this post