കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഇ പഠന കേന്ദ്രം ( സെൻറർ ഫോർ ഇ ലേണിംഗ്) സോയൽ ഹെൽത്ത് മാനേജ്മെൻറ് എന്ന ഓൺലൈൻ പഠന സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നു.
ആറുമാസമാണ് കോഴ്സിന്റെ ദൈർഘ്യം. ഇംഗ്ലീഷ് ഭാഷയാണ് പഠനം മാധ്യമം താല്പര്യമുള്ളവർ www.celkau.in എന്ന വെബ്സൈറ്റിലെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് എന്ന ലിങ്കിൽ നിന്ന് രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ച് സമർപ്പിക്കുക. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഈ മാസം 21. കൂടുതൽ വിവരങ്ങൾ പ്രസ്തുത വെബ്സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്ക് 0487 438565 എന്ന നമ്പറിൽ ബന്ധപ്പെടാം.
Discussion about this post