കാർഷികോല്പന്ന കയറ്റുമതിയിൽ മുൻപന്തിയിലാണ് കേരളത്തിന്റെ സ്ഥാനം. കഴിഞ്ഞ വർഷത്തേക്കാൾ 175.54 കോടി രൂപ അധികനേടി.. ഈ വർഷത്തെ മൊത്തം കണക്ക് നോക്കിയാൽ 4699.02 കോടി രൂപ. വിവിധ രാജ്യങ്ങൾക്ക് 6.86 ലക്ഷം ടണ്ണിൽ അധികം കാർഷിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തതിലൂടെയാണ് ഈ നേട്ടം കേരളം കരസ്ഥമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും അധികം കയറ്റുമതി ചെയ്തത് കശുവണ്ടിയാണ്.5,578.7 ടൺ കയറ്റുമതിയിലൂടെ 1050.21 കോടി രൂപ നേടി. ഇതിൽ 956.89 കോടിയുടെ കയറ്റുമതി കൊച്ചി തുറമുഖംവഴിയും 92.89 കോടിയുടേത് കൊച്ചി പ്രത്യേക സാമ്പത്തികമേഖല വഴിയുമായിരുന്നു.
നടപ്പു സാമ്പത്തികവർഷം തുടക്കത്തിൽ (ഏപ്രിൽ) 401.60 കോടിയുടെ (1,38,913.08 ടൺ) കയറ്റുമതി നേടിയതായി കേന്ദ്ര കൃഷി, ഭക്ഷ്യോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ കണക്കുകൾ പറയുന്നു.
Discussion about this post