കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി കൃഷി വിസ്തൃതി ലക്ഷ്യമിട്ട് ഈ സാമ്പത്തിക വർഷം വിവിധ പദ്ധതികൾ നടപ്പാക്കുന്നു
മുറ്റത്തൊരു കശുമാവ് പദ്ധതി– കുടുംബശ്രീ, തൊഴിലുറപ്പ്, റസിഡൻസ് അസോസിയേഷനുകൾ, കശുവണ്ടി തൊഴിലാളികൾ,സ്കൂൾ കോളേജ് വിദ്യാർത്ഥികൾ,അഗ്രികൾച്ചർ ക്ലബ്ബുകൾ എന്നിവർക്കായി കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പദ്ധതി. പൊക്കം കുറഞ്ഞ അധികം പടരാത്ത വീട്ടുമുറ്റത്ത് നിയന്ത്രിച്ച് വളർത്താവുന്ന കശുമാവിൻ തൈകൾ സൗജന്യമായി നൽകുന്നു.
കശുമാവ് പുതു കൃഷി- പകുതി പ്രകാരം കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി നൽകും
അതി സാന്ദ്രത കൃഷി -ഒരു നിശ്ചിത സ്ഥലത്ത് നടീലകലം കുറച്ച് തൈകൾ എണ്ണം കൂട്ടി തുടക്കം മുതൽ ആദായം കൂടുതൽ കിട്ടാൻ വേണ്ടിയുള്ള കൃഷി രീതിയാണിത്. തൈകൾ നടാനുള്ള ഗ്രാഫ്റ്റുകൾ സൗജന്യമായി നൽകും തൈകൾ നശിച്ചു പോയാൽ കർഷകൻ സ്വന്തം ചിലവിൽ തൈകൾ വാങ്ങി നട്ടാൽ മാത്രമേ ആനുകൂല്യത്തിന് അർഹതയുള്ളൂ. ഒരേക്കർ എങ്കിലും കൃഷി ചെയ്യുന്നവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ.
അതീവ സാന്ദ്രത കൃഷി– ഡി സി ആർ പുത്തൂർ, സി ആർ എസ് മാടക്കത്തറ എന്നീ കശുമാവ് ഗവേഷണ കേന്ദ്രങ്ങൾ വഴി കിട്ടുന്ന മേൽതരം കശുമാവ് ഗ്രാഫ്റ്റുകൾ ഉപയോഗിച്ച് ഒരു ഹെക്ടർ സ്ഥലത്ത് നിന്ന് ഒരു മെട്രിക് കശുവണ്ടി സ്ഥിരമായി ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന കൃഷി സമ്പ്രദായമാണ് അതീവ സാന്ദ്രത കൃഷി.
തേനീച്ച കോളനി-പരാഗണം പരിപോഷിപ്പിക്കുന്നതിന് ഭാഗമായി മൂന്നുവർഷം പ്രായം കുറഞ്ഞതും ഉൽപാദനം കൂടിയതുമായ മരങ്ങൾക്ക് ഒരു ഹെക്ടറിന് 25 തേനീച്ച കോളനികൾ സബ്സിഡി നിരക്കിൽ നൽകും. ഒരേക്കർ മുതൽ പത്ത് ഏക്കർ വരെ കൃഷിയുള്ള കർഷകർക്കാണ് ഈ ആനുകൂല്യം.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട ഫോൺ നമ്പർ- 9446307456,9496045000.
E-mail [email protected], cashew [email protected]
Kerala State Cashew Agriculture Development Agency is implementing various schemes in this financial year targeting the area under cultivation
Discussion about this post