ക്ഷീരവികസന വകുപ്പ് 19-ാം വാർഷികപദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 22, 23, 24 തീയതികളിൽ നടത്തുന്ന സംസ്ഥാന ക്ഷീരകർഷക സംഗമത്തിന്റെ ലോഗോ ക്ഷീരവികസനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പ്രകാശനം ചെയ്തു. കനകക്കുന്നിൽ നടക്കുന്ന ക്ഷീരകർഷകസംഗമത്തിൽ ക്ഷീരകർഷക പാർലമെന്റ്, ഡെയറി എക്‌സ്‌പോ, ലൈവ്‌സ്റ്റോക്ക് ഷോ, വനിതാ ശില്പശാല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ ശില്പശാല, ടെക്‌നിക്കൽ സെഷനുകൾ, വിവിധ അവാർഡുകളുടെ വിതരണം, കലാ-സാംസ്‌ക്കാരിക പരിപാടികൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പതിനായിരത്തിലേറെ ക്ഷീരകർഷകർ സംഗമത്തിൽ പങ്കെടുക്കും.
മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പ്രൈവറ്റ് സെക്രട്ടറി കെ. സദാശിവഭട്ട്, ക്ഷീരവികസന വകുപ്പ് ഡയറക്ടർ എസ്. ശ്രീകുമാർ, മിൽമ മാനേജിംഗ് ഡയറക്ടർ ഡോ.പാട്ടീൽ സുയോഗ് സുഭാഷ് റാവു, കേരളാ ലൈവ് സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡ് മാനേജിംഗ് ഡയറക്ടർ ജോസ് ജെയിംസ്, തുടങ്ങിയവർ സംബന്ധിച്ചു.
Discussion about this post