തിരുവോണത്തെ വരവേൽക്കാൻ നാട് നഗരവും ഒരുക്കി കഴിഞ്ഞു. തിരുവോണത്തിന് വരവേൽക്കാൻ അവസാനഘട്ട ഒരുക്കത്തിലാണ് ഓരോ മലയാളികളും. ഒന്നാം ഓണം അഥവാ കുട്ടികളുടെ ഓണം എന്നാണ് ഉത്രാട ദിനത്തിലെ ഓണത്തിന് പറയുന്നത്. തിരുവോണദിവസം ആഘോഷിക്കാൻ ഓരോ മലയാളികളും വീട്ടിലേക്ക് വേണ്ടത് എല്ലാം ഒരുക്കാനുള്ള തിരക്കിലാണ് ഇന്ന്. ഓണക്കോടികളും, പൂക്കളും, സദ്യഘട്ടങ്ങൾ ഒരുക്കാനുള്ള പച്ചക്കറികളും തുടങ്ങി എല്ലാം ഒരുക്കങ്ങളും പൂർത്തിയാക്കാനുള്ള ധൃതിയിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ.
അത്തം മുതൽ ഓണവിപണി സജീവമാണെങ്കിലും ഇന്ന് വൈകുന്നേരത്തോടെ തിരക്ക് അതിന്റെ പാരമ്യത്തിൽ എത്തും. ക്ഷേത്രങ്ങളിലും ഉത്രാട ദിനത്തിൽ പലതരത്തിലുള്ള ആഘോഷങ്ങൾ നടക്കുന്നു. ഗുരുവായൂർ ദിനത്തിൽ ഉത്രാട ദിനത്തിൽ നടത്താറുള്ള കാഴ്ച കുലകളുടെ സമർപ്പണം പൂർത്തിയായി. തൃക്കാക്കരപ്പനെയും പൂക്കളം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലുമാണ് ഇന്ന് മലയാളികൾ. മുല്ലപ്പൂവിന്റെ മാത്രം ഇന്നത്തെ വില കിലോയ്ക്ക് 2500 രൂപയിൽ അധികം എത്തിയിട്ടുണ്ട് എന്നാണ് കടക്കാർ പറയുന്നത്. വസ്ത്രശാലകളിലും ഇന്ന് പൊതുവേ തിരക്ക് കൂടുതൽ അനുഭവപ്പെട്ടു.ഓണവിപണി ലക്ഷ്യമിട്ട് പൂവ് കൃഷി ചെയ്തവർക്കും അധിക നഷ്ടം വന്നിട്ടില്ല. പച്ചക്കറികളുടെ അധികവിലയും, സപ്ലൈകോ നിറ്റ് ഉപയോഗ സാധനങ്ങളുടെ സബ്സിഡി നിരക്ക് ഉയർത്തിയതും ഓണക്കാലത്ത് അല്പം വിമർശനങ്ങൾക്ക് ഇടയായിട്ടുണ്ട്.
Discussion about this post