സംസ്ഥാന സർക്കാർ കർഷക അവാർഡുകൾ കൃഷിമന്ത്രി പി.പ്രസാദ് പ്രഖ്യാപിച്ചു. കർഷക ഭാരതി നവമാധ്യമം പുരസ്കാരത്തിന് അഗ്രി ടിവി ഫൗണ്ടർ ശ്യാം കെ. എസ് അർഹനായി. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കാർഷിക മേഖലയുമായി ബന്ധപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുള്ള വീഡിയോകളുടെയും, ലേഖനങ്ങളുടെയും അടിസ്ഥാനത്തിലാണ് പുരസ്കാരം.
2019 ആഗസ്റ്റിൽ പ്രവർത്തനമാരംഭിച്ച അഗ്രി ടിവി നിരവധി കർഷകരെയും, അവരുടെ കൃഷി രീതികളെയും മലയാളികൾക്ക് മുന്നിൽ പരിചയപ്പെടുത്തി. ഒപ്പം ഒട്ടനവധി കർഷകരുടെ പ്രശ്നങ്ങളും സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് എത്തിച്ചു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട 1500ലധികം വീഡിയോകൾ ഇതിനോടകം തന്നെ അഗ്രി ടിവി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള മലയാളികളുടെ കൃഷികൾ പരിചയപ്പെടുത്താനും അഗ്രി ടിവിക്ക് സാധിച്ചു. ഇന്ന് ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ മാസം ഒന്നരക്കോടിയിൽ അധികം വ്യൂവേഴ്സ് ആണ് അഗ്രി ടിവിക്ക് ഉള്ളത്. അഗ്രി ടിവിയുടെ ഈ വളർച്ചയിൽ ഒപ്പം നിന്ന് എല്ലാവർക്കും അഗ്രി ടിവി ടീമിൻറെ നന്ദി അറിയിക്കുന്നു.
Discussion about this post