തിരുവനന്തപുരം: കേരള കര്‍ഷകന്റെ സ്‌പെഷ്യല്‍ പതിപ്പ് കൃഷിമന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു. സെക്രട്ടറിയേറ്റ് അനക്‌സില്‍ നടന്ന ചടങ്ങില്‍ മാസികയുടെ കോപ്പി മന്ത്രി കാര്‍ഷികോത്പാദന കമ്മീഷണര്‍ ഡോ.അശോക് ബിക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്. ‘നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ വിഷയത്തെ ആസ്പദമാക്കിയാണ് കൃഷിവകുപ്പ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരണമായ കേരള കര്‍ഷകന്റെ സ്‌പെഷ്യല്‍ പതിപ്പ് പ്രസിദ്ധീകരിച്ചത്.
ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ശീലമാക്കേണ്ട ആഹാരക്രമത്തെക്കുറിച്ചും കാര്‍ഷിക മുറകളെക്കുറിച്ചും പ്രതിപാദിക്കുന്ന പതിപ്പില്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ എഴുതിയിട്ടുള്ള ലേഖനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Kerala Karshakan Special Edition released by Agriculture Minister P. Prasad















Discussion about this post