കടുത്ത വേനൽചൂട് ചക്കയെയും ബാധിച്ചിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലം ചക്കയുടെ ഉത്പാദനം കേരളത്തിൽ പതിന്മടങ്ങ് കുറഞ്ഞിരിക്കുകയാണ്. ഇതോടെയാണ് വിയറ്റ്നാമിൽ നിന്ന് ചക്ക ഇറക്കുമതി ചെയ്യാൻ കേരളം തയ്യാറെടുക്കുന്നത്. മെയ് മാസം പകുതിയായിട്ടും മിക്ക സ്ഥലങ്ങളിലും ചക്ക മൂപ്പ് എത്താതെ വന്നത് കേരളത്തിലെ ചക്കയിൽ നിന്ന് മൂല്യ വർധന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റുകൾക്ക് കടുത്ത തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള യൂണിറ്റുകൾ പൂട്ടാതിരിക്കാനാണ് വിയറ്റ്നാമിൽ നിന്ന് 5 ഇരട്ടിയോളം ചക്ക കേരളം ഇറക്കുമതി ചെയ്യാൻ തയ്യാറെടുക്കുന്നത്.
ചക്ക ഇറക്കുമതിക്ക് ചെലവ് ഏറെയാണെങ്കിലും ഇത്തരത്തിലുള്ള യൂണിറ്റുകൾ നഷ്ടത്തിൽ ആവാതിരിക്കാൻ ചക്ക ഉടനടി ഇറക്കുമതി ചെയ്തേ മതിയാവൂ. കേരളത്തിൽനിന്ന് ലഭിക്കുന്ന ചക്കയിൽ നിന്ന് 25% ഉൽപ്പന്നം ഉൽപ്പാദിപ്പിക്കുമ്പോൾ ഇറക്കുമതി ചെയ്യുന്ന ചക്കയിൽ നിന്ന് വെറും 16 ശതമാനം മാത്രമേ ഉൽപ്പന്നം ലഭിക്കുകയുള്ളൂ എന്നതും ശ്രദ്ധേയമാണ്. ശീതീകരിച്ച ഉപയോഗിക്കുമ്പോൾ പലപ്പോഴും രുചിയും ഗുണമേന്മയും നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതും കർഷകർക്ക് ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ചക്കയുടെ വില പകുതിയിൽ താഴെയാണ്. മൊത്തം വിലയിൽ കിലോയ്ക്ക് അഞ്ച് രൂപ മുതൽ ലഭിച്ചിരിക്കുന്ന ചക്കയ്ക്ക് ഇപ്പോൾ ഇപ്പോൾ 20 രൂപയോളം കൂടിയിട്ടുണ്ട്.
Discussion about this post