തെരുവുനായ നിയന്ത്രണത്തിന് നിയമനിർമ്മാണം നടത്താൻ ഒരുങ്ങുകയാണ് കേരളം. മനുഷ്യ ജീവന്റെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകിയുള്ള നിയമത്തിന്റെ കരട് തദ്ദേശ വകുപ്പ് തയ്യാറാക്കും.
അടുത്ത നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിൽ ഉൾപ്പെടുന്ന വ്യവസ്ഥകളിൽ ഏതെങ്കിലും കേന്ദ്ര നിയമത്തിന്റെ പരിധിക്ക് പുറത്തുള്ളതാണെങ്കിൽ രാഷ്ട്രപതിയുടെ അനുമതിയും തേടും. വളർത്തു കേന്ദ്രങ്ങളിലെ അശാസ്ത്രീയ പ്രജന രീതി,തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നത് തുടങ്ങിയവ അടക്കം തടയാൻ നിയമത്തിൽ കടുത്ത വ്യവസ്ഥ വന്നേക്കും എന്നാണ് റിപ്പോർട്ട്.
Discussion about this post