തിരുവനന്തപുരം: വിപണി വിപുലമാക്കാൻ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ (വി.എഫ്.പി.സി.കെ.). കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പഴം-പച്ചക്കറി ഉത്പന്നങ്ങള്‍ ‘കേരള അഗ്രോ’ എന്ന സര്‍ക്കാര്‍ ബ്രാന്‍ഡില്‍കൂടി വിപണനം നടത്താനാണ് പദ്ധതിയിടുന്നത്. ഇതിനായി കൃഷി വകുപ്പിൻ്റെ അനുമതി തേടിയതായാണ് വിവരം.
സ്വാശ്രയ കര്‍ഷകസമിതികള്‍ വഴി കർഷകർ ഉത്പാദിപ്പിച്ചെടുക്കുന്ന പഴങ്ങളും പച്ചക്കറികളും വി.എഫ്.പി.സി.കെ.യുടെ ‘തളിര്‍’ എന്ന ബ്രാന്‍ഡില്‍ വില്‍പ്പന നടത്തുന്നുണ്ട്. വിപണി വിപുലപ്പെടുത്തുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് കേരള അഗ്രോ വിപുലമാക്കാൻ വി.എഫ്.പി.സി.കെ പദ്ധതിയിടുന്നത്.
ആദ്യഘട്ടത്തിൽ പ്രോസസ് ചെയ്ത്, കവറിലാക്കിയ വാഴപ്പഴമാകും കേരള അഗ്രോ ബ്രാൻഡ് വഴി വിണിയിലെത്തിക്കുക. പഴം, പച്ചക്കറികൾക്ക് കൂടി വിപണി കണ്ടെത്തനാണ് പദ്ധതിയിടുന്നത്. ഉത്പന്നങ്ങളുടെ 95 ശതമാനം വിലയും കർഷകർക്ക് ലഭിക്കുമെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്.
Discussion about this post