സംസ്ഥാന കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ ജൂണില്‍ ഒാണ്‍ലൈന്‍ സംവിധാനം നിലവില്‍വരും. ഇതിനുള്ള അന്തിമ ട്രയല്‍ റണ്‍ അടുത്താഴ്ച നടക്കും. ബോര്‍ഡിന്റെ വെബ്‌പോര്‍ട്ടല്‍, വെബ്‌സൈറ്റ് എന്നിവ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
പോര്‍ട്ടല്‍, വെബ്‌സൈറ്റ് എന്നിവയില്‍ ആറ് പേജുള്ള അപേക്ഷയുടെ മാതൃക ലഭിക്കും. അക്ഷയ കേന്ദ്രങ്ങളിലും അപേക്ഷ നല്‍കുന്നതിന് സൗകര്യമേര്‍പ്പെടുത്തും.അപേക്ഷയുടെ മാതൃക ഡൗണ്‍ലോഡ് ചെയ്ത ശേഷം വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ താല്‍ക്കാലിക ഐഡിയും പാസ്‌വേഡും എസ്എംഎസായി ലഭിക്കും. എടിഎം കാര്‍ഡിന്റെ മാതൃകയിലാണ് അംഗത്വ കാര്‍ഡ്.
ബോര്‍ഡ് അംഗങ്ങള്‍ക്ക് 60 വയസിന് ശേഷം പെന്‍ഷനായി പ്രതിമാസം 5000 രൂപ വരെ നല്‍കാനാണ് ആലോചിക്കുന്നത്. കുറഞ്ഞ അംശദായം പ്രതിമാസം 100 രൂപ, സര്‍ക്കാര്‍ വിഹിതമായി 250 രൂപ വരെ അടയ്ക്കും. അംശദായം എത്ര തുക വേണമെങ്കിലും അടയ്ക്കാം. അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംശദായം അടച്ചവര്‍ക്ക് 60 തികയുമ്പോള്‍ അംശദായത്തിന്റെയും വര്‍ഷത്തിന്റെയും അടിസ്ഥാനത്തില്‍ പെന്‍ഷന്‍ ലഭിക്കും. 25 വര്‍ഷം അംശദായം അടച്ചവര്‍ക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും.
Discussion about this post