കൊക്കോ കായയുടെ തൊണ്ട് പൊട്ടിച്ച് കുരു വേർതിരിക്കുന്ന യന്ത്രത്തിന്റെ കണ്ടുപിടിത്തത്തിന് കാർഷിക സർവകലാശാലയിലെ ഗവേഷകർക്ക് പേറ്റന്റ്. തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ പ്രോസസിംഗ് ആൻഡ് ഫുഡ് എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് ആണ് കൊക്കോ കുരു വേർതിരിക്കുന്ന യന്ത്രം വികസിപ്പിച്ചെടുത്തത്. കൊക്കോ സംസ്കരണത്തിലെ പ്രാരംഭ ഘട്ടമാണ് തോട് പൊട്ടിച്ച് കുരു എടുക്കുക എന്നത്. സാധാരണയായി വെട്ടുകത്തിയോ തടി കഷണമോ ഉപയോഗിച്ച് കായ്കൾക്ക് ക്ഷതം ഏൽപ്പിച്ചാണ് വേർതിരിക്കുന്നത് ഇതുമൂലം കൊക്കോ കുരുവിനെ കേടുപാടുകൾ ഉണ്ടാവുക സ്വാഭാവികമാണ്. ഇതുമാത്രമല്ല ഈ പ്രക്രിയയ്ക്ക് ഏറെ കായിക അധ്വാനവും സമയവും ആവശ്യമായി വരുന്നു. ഇതിന് പരിഹാരമായാണ് കാർഷിക സർവകലാശാലയിലെ ഗവേഷകർ കേടുപാടുകൾ സംഭവിക്കാതെ കൊക്കോ കുരു വേർതിരിക്കുന്ന യന്ത്രത്തിന്റെ കണ്ടുപിടിത്തത്തിലേക്ക് മുന്നിട്ടിറങ്ങിയത്.
തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ അധ്യാപകരായ ഡോക്ടർ ജി.കെ രാജേഷ്, വി ശ്രീകാന്ത് ശാന്തി മരിയ മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. മണിക്കൂറിൽ ഏകദേശം ആയിരം കൊക്കോ കായകൾ വരെ പൊട്ടിച്ച് കുരു ശേഖരിക്കാൻ ഈ യന്ത്രത്തിന് കഴിയും എന്നതാണ് ഇതിൻറെ പ്രത്യേകത. ഇത് മാത്രമല്ല കേടുപാടുകൾക്കുള്ള സാധ്യത ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. ഇടത്തരം കർഷകർക്കും സംരംഭകർക്കും ഏറെ പ്രയോജനപ്രദമായ ഈ ഉപകരണത്തിന്റെ വില ഏകദേശം 30,000 രൂപയാണ്.
Summery – Kerala Agriculture University secure patent for Cocoa bean extractor
Discussion about this post