കേരള കാർഷിക സർവകലാശാലയുടെ ഇ പഠന കേന്ദ്രം നടത്തിവരുന്ന ‘സമ്പന്ന മാലിന്യം’ എന്ന വിഷയത്തിലെ സൗജന്യ ഓൺലൈൻ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഡിസംബർ 23 ആരംഭിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഡിസംബർ 22 നകം ഈ കോഴ്സിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
24 ദിവസം ദൈർഘ്യമുള്ള കോഴ്സ് 11 സെക്ഷനുകളിലായി കെ. എ. യു MOOC പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്റെ സൗകര്യാർത്ഥം പ്രയോജനപ്പെടുത്താവുന്നതാണ്. www.celkau.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ പരിശീലന കോഴ്സിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർക്ക് ഡിസംബർ 23 മുതൽ ‘പ്രവേശനം’ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് പാസ്സ്‌വേർഡ് ഉപയോഗിച്ച് ക്ലാസുകളിൽ പങ്കെടുക്കാം
Content summery : Kerala Agriculture University provide training to farmers
Discussion about this post