തേങ്ങ പൊതിക്കുന്ന യന്ത്രം നിർമ്മിച്ചതിന് കേരള കാർഷിക സർവകലാശാലയ്ക്ക് പേറ്റന്റ്. നൂതന രീതിയിലുള്ള രൂപകല്പനയും ഉയർന്ന പ്രവർത്തനക്ഷമതയും ആണ് യന്ത്രത്തിന്റെ പ്രത്യേകത. ചിരട്ടയ്ക്ക് അകത്തുള്ള മാംസളമായ ഭാഗത്തിന് കേടുപാടുകൾ സംഭവിക്കാതെയാണ് യന്ത്രം തേങ്ങ പൊതിച്ചെടുക്കുന്നത്. കുറഞ്ഞ പൊട്ടൽ നിരക്കിലൂടെ തേങ്ങ പൊതിച്ചെടുക്കാം എന്നതുകൊണ്ടുതന്നെ യന്ത്രത്തിന് ആവശ്യക്കാർ ഏറെയാകും എന്നാണ് വിദഗ്ധർ പറയുന്നത്. വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന് യന്ത്രത്തിന്റെ ഈ സാങ്കേതികവിദ്യ അത്താണി കേരള അഗ്രോ മിഷണറി കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറിയിട്ടുണ്ട്.
ഏകദേശം 5000 രൂപയാണ് ഒരു യൂണിറ്റിന്റെ വില. കാർഷിക സർവ്വകലാശാലയിലെ വിദഗ്ധർ ഡോക്ടർ ജയൻ പി.ആർ, ഡോക്ടർ സിപി മുഹമ്മദ്, എംടെക് വിദ്യാർഥിനിയായ ശ്രീമതി അനു ശരത് ചന്ദ്രൻ, റിസർച്ച് അസോസിയേറ്റ് ആയ കോടിയേരി ബിനീഷ് ലാൽ തുടങ്ങിയവരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ പ്രവർത്തിച്ചത്.
Discussion about this post