2023 നവംബർ എട്ടിന് ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ച ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ സയൻസസ് കോഴ്സിന്‍റെ ഈ അധ്യായനവർഷത്തെ ബാച്ചിന്റെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
ഫിസിക്സ്, കെമിസ്ട്രി, ബയോളജിഎന്നിവ ഐച്ഛിക വിഷയമാക്കി 50 ശതമാനം മാർക്കോടുകൂടി ഹയർ സെക്കൻഡറി ബോർഡിൻറെ പ്ലസ് ടു പരീക്ഷയോ ഫിസിക്സ് കെമിസ്ട്രി ബയോളജി അഗ്രികൾച്ചർ എന്നിവ വിഷയമാക്കി 50 ശതമാനം മാർക്കോടുകൂടി വിഎച്ച്എസ്ഇ അഗ്രികൾച്ചർ പരീക്ഷയോ വിജയിച്ചവർക്കാണ് ഈ കോഴ്സിലേക്ക് അപേക്ഷിക്കാൻ ആവുക. കേരള കാർഷിക സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. നാല് സെമസ്റ്ററുകളിലായി രണ്ടു വർഷമാണ് പ്രസ്തുത കോഴ്സിന്‍റെ കാലദൈർഘ്യം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 14/06 /2024 ആണ്. വിശദവിവരങ്ങൾക്ക് കേരള കാർഷിക സർവകലാശാലയുടെ വെബ്സൈറ്റ് (www.kau.in) സന്ദർശിക്കുക.
Discussion about this post