കേരള കാർഷിക സർവ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന ‘Participatory Rural Appraisal” എന്ന വിഷയത്തിലെ സൗജന്യ ഓൺലൈൻ ഹൃസ്വകോഴ്‌സിലെ പുതിയ ബാച്ച് 2025 മാർച്ച് 5 ന് ആരംഭിക്കുന്നു. കേരള കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞർ കോഴ്‌സ് കൈകാര്യം ചെയ്യുന്നു. താൽപ്പര്യമുള്ളവർ മാർച്ച് 4 നകം ഈ കോഴ്‌സിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 24 ദിവസം ദൈർഘ്യമുള്ള കോഴ്‌സ് പൂർണ്ണമായും ഇംഗ്ലീഷിലാണ് പരിശീലിപ്പിക്കുന്നത്.

ഒൻപത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്‌സ് കെ.എ.യു. MOOC പ്ലാറ്റ്‌ഫോമിലൂടെ പഠിതാവിന്റെ സൗകര്യാർത്ഥം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനായി കമ്പ്യൂട്ടറോ മൊബൈൽ ഫോണോ (സ്‌മാർട്ട് ഫോൺ) ഉപയോഗിക്കാം. ഫൈനൽ പരീക്ഷ പാസ്സാവുന്ന പഠിതാക്കൾക്ക് ആവശ്യമെങ്കിൽ സർട്ടിഫിക്കറ്റും നൽകുന്നതാണ്. സർട്ടിഫിക്കറിന് നിശ്ചിത ഫീസ് ഈടാക്കുന്നതാണ്. www.celkau.in/MOOC/Defaulteng.aspx ലിങ്കിൽ ക്ലിക്ക് ചെയ്‌ത് ഈ പരിശീലന കോഴ്‌സിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്‌തവർക്ക് മാർച്ച് 5 മുതൽ പ്രവേശനം’ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത‌് യൂസർ ഐ.ഡി യും പാസ്സ്വേർഡും ഉപയോഗിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാം.
Content summery : The new batch of the free online short course on ‘Participatory Rural Appraisal’ conducted by the e-Learning Centre of the Kerala Agricultural University will commence on March 5, 2025.
Discussion about this post