കേരള കാർഷിക സർവകലാശാല ഇ പഠന കേന്ദ്രം കൂൺകൃഷി എന്ന വിഷയത്തിൽ ഒരു ഓൺലൈൻ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 സെപ്റ്റംബർ മാസം 19ന് ആരംഭിക്കുന്നു. താല്പര്യമുള്ളവർ സെപ്റ്റംബർ 18നകം ഈ കോഴ്സിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 20 ദിവസം ദൈർഘ്യമുള്ള കോഴ്സ് പൂർണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. 9 സെക്ഷനുകളിലായി തയ്യാറാക്കിയ കോഴ്സ് കെ.എ. യു MOOC പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്റെ സൗകര്യാർത്ഥം പ്രയോജനപ്പെടുത്താവുന്നതാണ്.
ഫൈനൽ പരീക്ഷ പാസാവുന്ന പഠിതാക്കൾക്ക് ആവശ്യമെങ്കിൽ സർട്ടിഫിക്കറ്റും നൽകുന്നതാണ്. സർട്ടിഫിക്കറ്റിന് നിശ്ചിത പീസ് ഈടാക്കുന്നതാണ്. www.celkau.in/MOOC/Default.aspx എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ പരിശീലന കോഴ്സിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർക്ക് സെപ്റ്റംബർ 19 മുതൽ പ്രവേശനം എന്ന ബട്ടൺ ക്ലിക്ക് ചെയ്തു പാസ്സ്‌വേർഡ് ഉപയോഗിച്ച് ക്ലാസുകളിൽ പങ്കെടുക്കാവുന്നതാണ്.
Kerala Agricultural University E Learning Center is starting a new batch of an online training program on Mushroom Cultivation on 19th September 2014.
Discussion about this post