കേരള സംസ്ഥാന കശുമാവ് വികസന ഏജൻസി കൃഷി ചെയ്യുന്നവർക്ക് താഴെ പറയുന്ന വിധം ധനസഹായം നൽകുന്നു
പുതു കൃഷി
ഈ പദ്ധതി പ്രകാരം കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. തൈ വില ഉൾപ്പെടെ 60,20,20 എന്ന ക്രമത്തിൽ മൂന്ന് വാർഷിക ഗഡുക്കളായി നൽകുന്നു. 200 തൈകൾ ഏഴ് മീറ്റർ: ഏഴു മീറ്റർ അകലത്തിൽ ഒരു ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യാം. രണ്ടാം വർഷം 75% വും മൂന്നാം വർഷം രണ്ടാം വർഷത്തിന്റെ 90% വും തൈകൾ നിലനിർത്തി എങ്കിൽ മാത്രമേ ഈ ആനുകൂല്യം ലഭ്യമാവുകയുള്ളൂ. ഒരു ഏക്കറെങ്കിലും കൃഷി ചെയ്യുന്ന കർഷകനാണ് ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുകയുള്ളൂ. ഏതെങ്കിലും കാരണവശാൽ തൈകൾ നശിച്ചു പോയാൽ കർഷകൻ സ്വന്തം ചെലവിൽ തൈകൾ വാങ്ങി നട്ട് പരിപാലിച്ചാൽ മാത്രമേ പദ്ധതിയുടെ ഗുണഫലം ലഭിക്കുകയുള്ളൂ.
അതിസാന്ദ്രത കൃഷി
ഈ പദ്ധതി പ്രകാരം 5 മീറ്റർ: 5 മീറ്റർ അകലത്തിൽ ഒരു ഹെക്ടറിൽ 400 തൈകൾ നടുവാനുള്ള ഗ്രാഫ്റ്റുകൾ സൗജന്യമായി നൽകും. ഒരു നിശ്ചിത സ്ഥലത്ത് സാധാരണ നടുന്ന അകലത്തിൽ നിന്ന് വിഭിന്നമായി നടീലകലം കുറച്ച് തൈകൾ കൂട്ടി തുടക്കത്തിലെ ആദായ ലഭ്യമാക്കുവാനുള്ള ഒരു കൃഷി രീതിയാണ് ഇത്. തൈ വില ഉൾപ്പെടെ 60,20,20 എന്ന ക്രമത്തിൽ മൂന്ന് വാർഷിക ഗഡുക്കളായി നൽകുന്നു. രണ്ടാം വർഷം 75% വും മൂന്നാം വർഷം രണ്ടാം വർഷത്തിന്റെ 90% തൈകളും നിലനിർത്തി എങ്കിൽ മാത്രമേ പദ്ധതി ആനുകൂല്യം ലഭിക്കുകയുള്ളൂ. മുകളിൽ പറഞ്ഞ പോലെ ഒരു ഏക്കർ എങ്കിലും കൃഷി ചെയ്യണം. കൂടാതെ തൈകൾ നശിച്ചു പോയാൽ കർഷകൻ സ്വന്തം ചെലവിൽ തൈകൾ വാങ്ങി നട്ട് പരിപാലിച്ചാൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.
മുറ്റത്തൊരു കശുമാവ്
കുടുംബശ്രീ, തൊഴിലുറപ്പ്, റെസിസ്റ്റൻസ് അസോസിയേഷനുകൾ,കശുവണ്ടി തൊഴിലാളികൾ,സ്കൂൾ കോളേജ് കുട്ടികൾ,അഗ്രികൾച്ചർ ക്ലബ്ബുകൾ എന്നിവർക്ക് വേണ്ടി കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ പ്രത്യേക പദ്ധതിയാണിത്. പൊക്കം കുറഞ്ഞ അധികം പടരാത്ത വീട്ടുമുറ്റത്ത് വളർത്താവുന്ന കശുമാവിൻ തൈകൾ സൗജന്യമായി ഈ പദ്ധതി പ്രകാരം നൽകുന്നു. കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കർഷകർക്ക് ബോധവൽക്കരണ ക്ലാസുകൾ, പരിശീലന പരിപാടികൾ തുടങ്ങിയവ ജില്ലകൾ തോറും നടപ്പിലാക്കി വരുന്നുണ്ട്.
അതീവ സാന്ദ്രത കൃഷി
മേൽതരം കശുമാവ് ഗ്രാഫ്റ്റുകൾ ഉപയോഗിച്ച് ഒരു ഹെക്ടർ സ്ഥലത്ത് നിന്ന് ഒരു മെട്രിക് കശുവണ്ടി സ്ഥിരമായി ഉത്പാദിപ്പിക്കാൻ സഹായകമാകുന്ന തരത്തിൽ തയ്യാറാക്കിയ കൃഷി സമ്പ്രദായം ആണ് ഇത്. 1200 തൈകൾ കർഷകന് നൽകിക്കൊണ്ട് ഈ പദ്ധതി ആരംഭിക്കുന്നു. ഇതിനായി തെരഞ്ഞെടുക്കപ്പെടുന്ന കർഷകർക്ക് തുള്ളി നന-ഫെർട്ടിക്കേഷൻ എന്നീ സൗകര്യങ്ങൾ ഒരുക്കുന്നതിലേക്ക് തൈകളുടെ വില ഉൾപ്പെടെ ഒരു ലക്ഷം രൂപ വരെ ഒരു ഹെക്ടറിന് ഗുണഭോക്താക്കൾക്ക് ആനുകൂല്യമായി നൽകും.
ഈ പദ്ധതി പ്രകാരം കൂടുതൽ വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടേണ്ട നമ്പർ 0474-2760456, 9496045000.
Discussion about this post