Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

കസ്തൂരിമഞ്ഞളിന്റെ വിശേഷങ്ങൾ

Agri TV Desk by Agri TV Desk
August 18, 2020
in അറിവുകൾ
189
SHARES
Share on FacebookShare on TwitterWhatsApp

പ്രകൃതിദത്തമായ സൗന്ദര്യവർദ്ധക വസ്തുക്കളിൽ പ്രധാനപ്പെട്ടതാണ് കസ്തൂരിമഞ്ഞൾ. ചർമത്തിലെ അണുക്കളെ നശിപ്പിച്ച് അണുബാധ തടയുന്നതിനും ചർമ്മ ആരോഗ്യം നിലനിർത്തുന്നതിനും കസ്തൂരി മഞ്ഞൾ ഉത്തമമാണ്. അരച്ചെടുത്ത കസ്തൂരിമഞ്ഞൾ പനിനീരുമായി ചേർത്ത് മുഖത്തു പുരട്ടുന്നത് മുഖക്കുരുവിനെ തടയാൻ സഹായിക്കുന്നു. കൊച്ചുകുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതിന് പണ്ടുകാലം മുതൽക്കേ കസ്തൂരിമഞ്ഞൾ ഉപയോഗിച്ചിരുന്നു. പ്രസവശേഷമുള്ള സ്ത്രീകളുടെ ആരോഗ്യത്തിനും ഉത്തമമാണ്. പനി, ചുമ,  വിരശല്യം എന്നിവയ്ക്കെതിരെയുള്ള മരുന്നാണ് കസ്തൂരിമഞ്ഞൾ.

എന്നാൽ ഇന്ന് കടകളിൽനിന്ന് കസ്തൂരിമഞ്ഞൾ എന്ന പേരിൽ ലഭിക്കുന്ന പൊടികളിൽ പലതും മഞ്ഞക്കൂവയാണ് എന്നുള്ളതാണ് സത്യം. വാസ്തവത്തിൽ മഞ്ഞ നിറം നൽകുന്ന കുർക്കുമിൻ എന്ന പദാർത്ഥം ഏറ്റവും കുറഞ്ഞതോതിൽ അടങ്ങിയ മഞ്ഞളിനമാണ് കസ്തൂരിമഞ്ഞൾ. കുർകുമ ആരോമാറ്റിക്ക എന്നാണ് ശാസ്ത്രീയനാമം. സംസ്കൃതത്തിൽ ഇതിനെ അരണ്യഹരിദ്ര എന്ന് അറിയപ്പെടുന്നു. കിഴക്കൻ ഹിമാലയത്തിലും കേരളത്തിലും കർണാടകത്തിലുമാണ് ഈ സസ്യം സാധാരണയായി കണ്ടുവരുന്നത്. മഞ്ഞളിന്റെ ഉൾഭാഗം ക്രീം നിറത്തിലാണ് കാണപ്പെടുന്നത്. താരതമ്യേന വലിപ്പം കൂടിയതും 45 സെന്റീമീറ്റർ വരെ നീളമുള്ളതുമായ ഇലകളുടെ അടിഭാഗത്ത് മിനുസമുള്ള ചെറു രോമങ്ങളുണ്ട്. കേരളത്തിലെ കാലാവസ്ഥയിൽ സാധാരണയായി പുഷ്പിക്കാറില്ല.

നല്ല നീർവാർച്ചയുള്ള മണ്ണിലാണ് കസ്തൂരിമഞ്ഞൾ മികച്ച വിളവ് നൽകുന്നത്. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യാൻ ഉതകുന്ന വിളയാണിത്. ഭാഗികമായി തണൽ ഉള്ള ഇടങ്ങളിൽ കൂടുതൽ വിളവു നൽകുന്നു. നല്ല മഴ ലഭിക്കുന്ന മേഖലകളാണ് കൃഷി ചെയ്യാൻ അനുയോജ്യം. മെയ്‌ – ജൂൺ മാസങ്ങളിൽ നാലോ അഞ്ചോ മഴ ലഭിച്ച ശേഷമാണ് കസ്തൂരിമഞ്ഞൾ നടേണ്ടത്. ചെടികൾക്കിടയിലും  വരികൾക്കിടയിലും 25 സെന്റീമീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കണം. സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ വിത്തുകൾ 30 മിനിറ്റ് മുക്കിവച്ചശേഷം നടുന്നത് പലതരം രോഗങ്ങളെ ചെറുക്കാൻ സഹായിക്കും.

എട്ടു മാസത്തിനുള്ളിൽ കസ്തൂരി മഞ്ഞൾ വിളവെടുപ്പിന് തയ്യാറാകും. ഇലകൾ കരിഞ്ഞു തുടങ്ങുമ്പോൾ വിളവെടുക്കാം.

കസ്തൂരി മഞ്ഞളിൽ നിന്നും പലതരം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് കസ്തൂരി മഞ്ഞൾ പൊടി. ചീകിയെടുത്ത് ഉണക്കിയ കസ്തൂരിമഞ്ഞൾ,  പൊടിച്ച ശേഷം അരിച്ചെടുത്ത് പാക്കറ്റുകളിലാക്കുകയാണ് ചെയ്യുന്നത്. ആറു കിലോഗ്രാം മഞ്ഞളിൽ നിന്നും ഒരു കിലോഗ്രാം പൊടി നിർമ്മിക്കാവുന്നതാണ്. ഇതിനു പുറമേ സുഗന്ധ തൈലവും ഒലിയോറെസിനും കസ്തൂരിമഞ്ഞളിൽ നിന്നും വേർതിരിച്ചെടുക്കുന്നുണ്ട്.

Share189TweetSendShare
Previous Post

പത്തനംതിട്ടയിലെ കാർഷികമേഖലയിൽ  നൂതന വിളകളുമായി കുടുംബശ്രീ

Next Post

പടവലകൃഷി ചെയ്യാം

Related Posts

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം
അറിവുകൾ

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു
അറിവുകൾ

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം
അറിവുകൾ

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

Next Post
പടവലകൃഷി ചെയ്യാം

പടവലകൃഷി ചെയ്യാം

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV