കാർഷികയന്ത്രവത്കരണത്തിന്റെയും ഭക്ഷ്യസംസ്‌കരണത്തിന്റെയും
പ്രാധാന്യം ഏറിവരുന്ന സാഹചര്യത്തിൽ സാങ്കേതിക വിദ്യയും യന്ത്രങ്ങളും കർഷകർക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു മേള ഫെബ്രുവരി 14 ന് രാവിലെ 9.30 മുതൽ സംഘടിപ്പിക്കുന്നു. അൾ ഇന്ത്യാ കോ – ഓർഡിനേറ്റഡ് റിസർച്ച് പ്രോജക്ട്‌സിലെ കാർഷിക യന്ത്ര-ഭക്ഷ്യസംസ്‌കരണ വിഭാഗങ്ങൾ സംയുക്തമായാണ് ഇതു സംഘടിപ്പിക്കുന്നത്. തവനൂർ കെ.സി.എ.ഇ.ടി. ഓഡിറ്റോറിയത്തിൽ വച്ച്
കേരള കാർഷിക സർവ്വകലാശാല ഗവേഷണ വിഭാഗം മേധാവി. ഡോ. പി. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു. കാർഷിക യന്ത്ര വത്കരണ ഉപപദ്ധതിയുടെ കീഴിൽ കാർഷികയന്ത്രങ്ങൾ വാങ്ങാനുദ്ദേശിക്കുന്ന
കർഷകർക്ക് സബ്‌സിഡി ലഭിക്കുന്നതിനുളള സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പയിനും ഉായിരിക്കുന്നതാണ്. കൂടാതെ പ്രകൃതികൃഷിയിലെ കീടനിയന്ത്രണ മാർഗ്ഗങ്ങൾ, കാർഷിക യന്ത്രവത്ക്കരണ ഉപപദ്ദതി-
കൃഷിയന്ത്രങ്ങൾ വാങ്ങുന്നതിനുളള സാമ്പത്തിക സഹായങ്ങൾ, കിഴങ്ങുവർഗ്ഗ വിളകളുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും എന്നീ വിഷയങ്ങളിൽ സെമിനാറും ഉണ്ടായിരിക്കുന്നതാണ്.
Discussion about this post