പ്രതിരോധങ്ങളെയെല്ലാം മറികടന്ന് ദില്ലി ചലോ മാർച്ച് രണ്ടാം ദിവസത്തിലേക്ക്. കേന്ദ്ര സർക്കാരിന്റെ വിവാദ കർഷക നിയമങ്ങൾക്കെതിരെയുള്ള അഞ്ഞൂറോളം കർഷക സംഘടനകളുടെ മാർച്ചിൽ പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ പങ്കെടുക്കുന്നുണ്ട്. എന്നാൽ ഡൽഹിയിലേക്കുള്ള റോഡുകളെല്ലാം മുള്ളുകമ്പികളും സിമന്റ് ബാരിക്കേഡുകളും കൊണ്ട് അടച്ചിരിക്കുകയാണ്. ജലപീരങ്കി പ്രയോഗവും കൊടുംതണുപ്പും വകവയ്ക്കാതെ മുന്നോട്ടുപോകാൻ തന്നെയുള്ള തീരുമാനത്തിലാണ് കർഷകർ. അരലക്ഷത്തോളം കർഷകരാണ് മാർച്ചിൽ പങ്കെടുക്കുന്നത്.
ഇതിനിടെ ഒൻപത് സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കി മാറ്റാൻ ഡൽഹി പോലീസ് അനുമതി തേടിയിട്ടുണ്ട്. യാതൊരു കാരണവശാലും കർഷകരുടെ പ്രതിഷേധം ഡൽഹിയിലേക്ക് എത്താൻ അനുവദിക്കില്ല എന്ന തീരുമാനത്തിലാണ് സർക്കാരും ഡൽഹി പോലീസും.
Discussion about this post