Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ഒരു ലക്ഷം പുതിയ കൃഷിയിടങ്ങൾ ഒരുക്കി കാർഷിക ദിനാഘോഷം

Agri TV Desk by Agri TV Desk
August 18, 2022
in കൃഷിവാർത്ത
karshka dinam
Share on FacebookShare on TwitterWhatsApp

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കൃഷി ദര്‍ശന്‍ പരിപാടിയുടെയും കാര്‍ഷിക ദിനാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനവും, സംസ്ഥാന കര്‍ഷക അവാര്‍ഡുകളുടെ വിതരണവും തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഇന്നലെ മുഖ്യമന്ത്രി നിർവഹിച്ചു. ഭക്ഷ്യ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് കേരളം മാറേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി ചടങ്ങിൽ അഭിപ്രായപ്പെട്ടു. ധാന്യങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും നാണ്യ വിളകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കി വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അവ കേടുകൂടാതെ മാര്‍ക്കറ്റുകളിലടക്കം എത്തിക്കുന്നതിന് ആവശ്യമായ ശീതീകരണ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. നാല് അന്തര്‍ദ്ദേശീയ വിമാനത്താവളങ്ങളുള്ള കേരളം ഈ സാധ്യത ഉപയോഗപ്പെടുത്തി വിദേശരാജ്യങ്ങളിലടക്കം കാര്‍ഷികവിഭവങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയുന്ന നിലയിലേക്ക് ഉള്ള പ്രവർത്തനങ്ങൾ ഇവിടെ നടപ്പിലാക്കും. കാര്‍ഷിക സഹകരണ സംഘങ്ങളുടെയും സഹകരണ ബാങ്കുകളുടെയും പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. യുവതലമുറ സജീവമായി കൃഷിയിലേക്കു കടന്നുവരുന്നതിന് വിദ്യാര്‍ത്ഥികളെ കൃഷിയുമായി ബന്ധിപ്പിക്കും
കാര്‍ഷിക സര്‍വകലാശാലകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് കോഴ്സിന്റെ അവസാനവര്‍ഷം 2500 രൂപ സ്‌റ്റൈപ്പന്റ് നല്‍കി പ്രായോഗിക പരിശീലന പരിപാടി നടപ്പിലാക്കും. നമ്മുടെ ആവശ്യങ്ങള്‍ക്കുള്ള വിഭവങ്ങള്‍ ഈ മണ്ണില്‍ നിന്നുതന്നെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കാന്‍ കര്‍ഷകദിനാചരണം പ്രചോദനമാകട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു ലക്ഷം പുതിയ കൃഷിയിടങ്ങൾ സംസ്ഥാനമൊട്ടാകെ ഒരുക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ഇതിൻറെ ഭാഗമായി കുറഞ്ഞത് എല്ലാ ഗ്രാമ പഞ്ചായത്ത് വാർഡുകളിലും 6 കൃഷിയിടങ്ങൾ തയ്യാറാക്കും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വാർഡുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൃഷി കൂട്ടങ്ങളുടെ നേതൃത്വത്തിൽ നിലവിൽ പദ്ധതി നടപ്പിലാക്കും. കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കൃഷിദര്‍ശന്‍ പരിപാടിയുടെ ഉദ്ഘാടനവും നടന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ബ്ലോക്ക് തലത്തിൽ നടക്കുന്ന പരിപാടികൾ മൂന്നു ദിവസം നീണ്ടു നിൽക്കും. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ കർഷകരുടെ നിലവിലെ പ്രശ്‌നങ്ങള്‍ വിശദമായി മനസ്സിലാക്കി പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുമെന്ന് കൃഷിമന്ത്രി അറിയിച്ചു.

സംസ്ഥാന ഫലവൃക്ഷമായ പ്ലാവിന്‍ തൈ നനച്ചാണ് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. വിവിധ വിഭാഗങ്ങളിലെ സംസ്ഥാന കര്‍ഷക അവാര്‍ഡുകളും അദ്ദേഹം വിജയികള്‍ക്ക് സമ്മാനിച്ചു.
ചടങ്ങില്‍ സിനിമാതാരം ജയറാമിനെ മുഖ്യമന്ത്രി ആദരിച്ചു. കൃഷി മന്ത്രി പി പ്രസാദ് അധ്യക്ഷനായ ചടങ്ങില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍, ആന്റണി രാജു തുടങ്ങിയവര്‍ സംബന്ധിച്ചു.

Share1TweetSendShare
Previous Post

ഓഗസ്റ്റ് മാസം ചീര കൃഷിക്ക് ഒരുങ്ങാം, മികച്ച വിളവിന് പ്രയോഗിക്കാം ഈ വളങ്ങൾ

Next Post

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൃഷിമന്ത്രിയും, കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ഇനി നേരിട്ടെത്തും

Related Posts

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

കൃഷിവാർത്ത

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

Next Post

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൃഷിമന്ത്രിയും, കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ഇനി നേരിട്ടെത്തും

Discussion about this post

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

Arali

തൊടിയിലെ വിഷസസ്യങ്ങൾ

ഒരു കപ്പിന് 56,000 രൂപ റെക്കോർഡ് തിളക്കത്തിൽ കാപ്പി

തിപ്പലി കൃഷി ചെയ്യാം ; കിലോയ്ക്ക് 1200 രൂപ വരെ

stevia

പഞ്ചസാരയെക്കാൾ 30 ഇരട്ടിമധുരം! അല്പം സ്പെഷ്യലാണ് ഈ തുളസി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies