ഇടുക്കി: കാന്തല്ലൂർ വെളുത്തുള്ളി റെക്കോർഡ് വിലയിൽ. ഒരു കിലോ പച്ച വെളുത്തുള്ളിക്ക് 300 രൂപ മുതൽ 400 രൂപ വരെയാണ് ലഭിക്കുന്നത്. വലുപ്പമേറിയ വെളുത്തുള്ളിക്കാണ് വില കൂടുതൽ ലഭിക്കുന്നത്. ഗുണമേന്മയേറെയുള്ള കാന്തല്ലൂർ, വട്ടവട മലപ്പൂണ്ടിന് ഭൗമസൂചിക പദവിയുണ്ടെങ്കിലും കേരളത്തിലെ വിപണികളിൽ ഈ വെളുത്തുള്ളി എത്താറില്ല. കഴിഞ്ഞ സീസണിൽ 300 വരെയായിരുന്നു കാന്തല്ലൂർ വെളുത്തുള്ളിയുടെ വില.
തമിഴ്നാട്ടിലെ മധുര വടുകപ്പെട്ടിയിലാണ് കാന്തല്ലൂർ കർഷകർ വെളുത്തുള്ളി വിൽക്കുന്നത്. വടുകപ്പെട്ടി വിപണിയിലെത്തിക്കുന്നതിന് കർഷകർ കിലോയ്ക്ക് വാഹനക്കൂലിയായി 3 രൂപ നൽകണമെങ്കിലും നല്ല ലാഭമാണ് കർഷകർക്ക് ലഭിക്കുന്നത്. കാട്ടനക്കൂട്ടത്തെയും കനത്തമഴയെയും പ്രതിരോധിച്ചാണ് ഇത്തവണ വിളവെടുത്തത്.
Kanthallor garlic at record prices. one kg of green garlic fetches Rs 300 to Rs 400.
Discussion about this post