കാന്താരി മുളകിന്റെ എരിവ് പോലെ തന്നെയാണ് അതിന്റെ വിലയും. കാന്താരിയുടെ ഉപയോഗം വർദ്ധിക്കുകയും, ലഭ്യത കുറയുകയും ചെയ്തതോടെ വിപണിയിൽ കാന്താരിക്ക് കിലോയ്ക്ക് 500 രൂപയിൽ അധികം വിലയുണ്ട്. കാന്താരി മുളകിനെ കൂടുതൽ ആവശ്യക്കാർ വിദേശ മലയാളികളാണ്. കാന്താരി മുളക് ഉപ്പിട്ട് വഴറ്റി ഉണക്കി വിദേശത്തേക്ക് കൊണ്ടുപോകാൻ തുടങ്ങിയതോടെയാണ് വിപണിയിൽ കാന്താരി മുളകിന്റെ വിലയിലും മാറ്റം വന്നത്.
ദീർഘകാലം ഇത്തരത്തിൽ ഉണക്കി വെച്ചാൽ കേട് ആവില്ല എന്നുള്ള സവിശേഷതയും ഉണ്ട്. കാലാവസ്ഥയിൽ വന്ന വ്യതിയാനവും കാന്താരിമുളകിന്റെ വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. വിപണിയിൽ കാന്താരി മുളകിന് ആവശ്യക്കാർ ഏറെയുള്ളതിനാൽ ഒട്ടേറെ വീട്ടമ്മമാരും ഇപ്പോൾ കാന്താരി കൃഷിയിലേക്ക് തിരിയുന്നുണ്ട്. അധികം പരിചരണം നൽകാതെ മികച്ച വിളവ് ലഭിക്കുന്ന കൃഷിയാണ് കാന്താരി. വീട്ടാവശ്യത്തിന് ഗ്രോ ബാഗിലും കൃഷി ചെയ്യാവുന്നതാണ്.
Content summery : kantari is priced at over Rs 500 per kg in the market.
Discussion about this post