തിരുവനന്തപുരം: അടുക്കളത്തോട്ടവും മട്ടുപ്പാവ് കൃഷിയും ഉൾപ്പെടെ വീടുകളിൽ പച്ചക്കറി കൃഷിക്ക് സഹായകമായ ഉപകരണങ്ങൾ അടങ്ങിയ ടൂൾകിറ്റ് കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് (കാംകോ) വിപണിയിലെത്തിച്ചു. പൊതുവിപണിയിൽ 1586 രൂപ വിലവരുന്ന ഉപകരണങ്ങൾ അടങ്ങിയ കിറ്റ് 985 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്.
ചെറിയ ഹാൻഡ് ട്രൊവൽ, പ്രൂണിംഗ് സെകട്ടർ റോൾ കട്ട്, ഹാൻഡ് കൾട്ടിവേറ്റർ, സ്പ്രേയർ, വാട്ടറിംഗ് കാൻ, ഹൊ-വിത്ത് ഡിഗ്ഗർ, ഫോൾഡിംഗ് സ്റ്റൂൾ എന്നീ ഉപകരണങ്ങളാണ് കിറ്റിലുള്ളത്. സ്ത്രീകൾക്കും കുട്ടികൾക്കും വരെ അനായാസേന ഇത് ഉപയോഗിക്കാനാകും.
ധനമന്ത്രി ഡോ.തോമസ് ഐസക്കിന് ടൂൾകിറ്റ് നൽകി കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഡോ.കെ.ടി.ജലീൽ എന്നിവരും സന്നിഹിതരായി. കൃഷിഭവനുകളിൽ നിന്നും കാംകോ ഔട്ട്ലെറ്റുകളിൽ നിന്നും കിറ്റുകൾ വാങ്ങാം.
Discussion about this post