ഇഞ്ചിയുടെ കുടുംബത്തിലെ സുന്ദരിയാണ് കല്യാണസൗഗന്ധികം. ക്യൂബയുടെ ദേശീയ പുഷ്പമാണിത്. ഏഷ്യൻ കാടുകളിലാണ് ഇവയുടെ ജന്മം. ബട്ടർഫ്ലൈ ലില്ലി, വൈറ്റ് ജിഞ്ചർ, വൈറ്റ് ബട്ടർഫ്ലൈ ജിഞ്ചർ ലില്ലി, എന്നിങ്ങനെയൊക്കെ ഇവയ്ക്ക് പേരുണ്ട്. ഹെഡിക്കിയം കൊറോനേരിയം എന്നാണ് ശാസ്ത്രനാമം.
നീളമുള്ള ഇലകളാണ് ഇവയുടേത്. വെളുത്ത നിറത്തിലുള്ള അതിമനോഹരങ്ങളായ പൂക്കൾ. മനംമയക്കുന്ന ഗന്ധമാണ് ഇവയുടെ പൂക്കൾക്ക്. ഈ പൂക്കളുടെ സൗന്ദര്യവും ഗന്ധവുമായിരിക്കും മഹാഭാരതത്തിൽ പാഞ്ചാലിക്ക് ഈ പൂക്കളോട് ഇഷ്ടം തോന്നുവാനും അത് നേടിക്കൊടുക്കുവാൻ ഭീമനോട് ആവശ്യപ്പെടുവാനും കാരണം.
ഇവയുടെ വിത്തുകിഴങ്ങാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. പൂമൊട്ടുകൾ സലാഡ് നിർമ്മിക്കുവാൻ ഉപയോഗിക്കാറുണ്ട്. ഇവയുടെ പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന തൈലം അത്തർ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.
Discussion about this post