ചെമ്പരത്തിയുടെ ജനുസ്സിൽ പെട്ടൊരു ചെടിയാണ് കാക്കപ്പൂവ്. നേർത്ത തണ്ടുകളോട് കൂടിയ വള്ളിച്ചെടിയാണിവ. മാൽവേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. ‘മാലോ ഫാമിലി’ എന്നും വിളിക്കും കുടുംബത്തെ. ബുഷ് സോറൽ, വൈൽഡ് ബുഷ്, ബുഷ് ആൾത്തിയ, എന്നൊക്കെയും പേരുകളുണ്ട്. ഹിബിസ്ക്കസ് സുറാട്ടെൻസിസ് എന്നാണ് ശാസ്ത്രനാമം. ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം സ്ഥിര സാന്നിധ്യമാണിവ.
ഇവയുടെ നേർത്ത തണ്ടുകൾ മുഴുവനും മുടി പോലുള്ള നാരുകൾ കാണാം. തണ്ടുകളിൽ അവിടവിടെയായി ചെറിയ മുള്ളുകളുമുണ്ട്. മൂന്നു മുതൽ അഞ്ചുവരെ മടക്കുകളുള്ള ഇലകളാണ്. മഞ്ഞ നിറത്തിലുള്ള വലിയ പൂക്കളാണ് ഇവയ്ക്ക്. ഇതളുകളുടെ നടുവിലായി കടുംകാപ്പി നിറത്തിലുള്ള പൊട്ടു പോലെ കാണാം. സെപ്റ്റംബർ മാർച്ച് മാസങ്ങളിലാണ് പൂവിടുന്നത്.
Discussion about this post