കോവിഡ് -19 വ്യാപനത്തോടെ ആശങ്കയിലായ കര്‍ഷകര്‍ക്ക് ആശ്വാസവുമായി കൃഷി വകുപ്പ്. ലോക്ക്ഡൗണ്‍ ബാധിച്ച കര്‍ഷകരെ സഹായിക്കുന്നതിനായാണ് ‘കര്‍ഷകര്‍ക്ക് കൈത്താങ്ങ്’ എന്ന പദ്ധതിയുടെ കീഴില്‍ ‘ജിവനി- സഞ്ജീവനി’ എന്ന പ്രോഗ്രാമിന് തുടക്കം കുറിച്ചത്.
കോവിഡ് – 19 പടര്‍ന്നുപിടിച്ചതോടെ നിരവധി കര്‍ഷകരാണ് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വിപണി ഇല്ലാതെ കഷ്ടപ്പെടുന്നത്. ഇതിനൊരു പരിഹാരമെന്നോണമാണ് കൃഷി വകുപ്പ് ‘ജിവനി- സഞ്ജീവനി’യ്ക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിയിലൂടെ കൃഷിക്കാര്‍ക്ക് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിപണി കണ്ടെത്താന്‍ കഴിയുന്നതിനൊപ്പം, ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാകുന്നു എന്ന് ഉറപ്പാക്കാനും, വേണമെങ്കില്‍ ഉല്‍പ്പന്നം നേരിട്ട് ഉപഭോക്താക്കളില്‍ എത്തിക്കാനുമുള്ള അവസരമാണ് ഒരുക്കുന്നത്.
തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ , തൃശൂര്‍ ജില്ലകളിലാണ് ആദ്യഘട്ടം നടപ്പിലാക്കിയത്. കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ , ഹോര്‍ട്ടികോര്‍പ്പ്, കാര്‍ഷിക വകുപ്പിന്റെ വിപണന കേന്ദ്രങ്ങള്‍ എന്നിവ വഴിയാണ് കര്‍ഷകരില്‍ നിന്നും ഉല്‍പന്നങ്ങള്‍ ശേഖരിച്ച് വിറ്റഴിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നത്.
കൂടാതെ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ സഹരണത്തോടെ ‘ജീവനി ജൈവ കൃഷി’ക്കും തുടക്കം കുറിച്ചു കഴിഞ്ഞു.’നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം , നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം’ എന്ന മുദ്രാവാക്യത്തിനു ഇതിനകം തന്നെ ജനങ്ങള്‍ക്ക് ഇടയില്‍ നല്ല സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മരുന്നടിച്ച പച്ചക്കറി വാങ്ങുന്ന ശീലം ഒഴിവാക്കി വീടുകളില്‍ ചെറുകൃഷി ആരംഭിക്കാന്‍ പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
Discussion about this post