Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഔഷധസസ്യങ്ങൾ

ജാതി കൃഷി രീതികൾ

Agri TV Desk by Agri TV Desk
March 5, 2021
in ഔഷധസസ്യങ്ങൾ
168
SHARES
Share on FacebookShare on TwitterWhatsApp

ദക്ഷിണേഷ്യയിൽ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ജാതി. മിരിസ്റ്റിക ഫ്രാഗ്രൻസ് എന്നാണ് ശാസ്ത്രനാമം. ലോകത്തിൽ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളാണ്‌ ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ജാതിക്കായും ജാതി പത്രിയും. ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപാണ്‌ ജാതിയുടെ ജന്മദേശം. ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ജാതിക്ക ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളമാണ്‌. കേരളത്തേക്കൂടാതെ തമിഴ്നാട് , കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര  എന്നിവിടങ്ങളിലും ജാതി കൃഷി ചെയ്യുന്നുണ്ട്.ഐ ഐ എസ് ആർ വിശ്വശ്രീ പ്രധാന ജാതി ഇനമാണ്.

കാലവർഷത്തോടു കൂടി ജാതി തൈകൾ നടാം. സാധാരണ വിത്ത് പാകി മുളപ്പിച്ചാണ് ചെടികൾ ‍ നടുന്നത്.  പ്രകൃതിയിൽ 50:50 എന്ന തോതിലാണ് ആൺ പെൺ ചെടികൾ കണ്ടുവരുന്നത്. ശരിയായ പരാഗണത്തിനു പത്ത് പെൺ ചെടിക്ക് ഒരു ആൺ ചെടി ആവശ്യമാണ്‌. പുഷ്പിക്കുന്നതിന് മുമ്പ് ആൺ പെൺ ചെടികൾ തിരിച്ചറിയാൻ സാധ്യമല്ല.

മരങ്ങളിൽ നിന്ന് വിളഞ്ഞു പൊട്ടി വിടർന്ന കായ്കളാണു വിത്തിനായി തിരഞെടുക്കേണ്ടത്. ജാതിപത്രി മാറ്റിയതിനു ശേഷം ഉടനെ വിത്ത്‌ പ്രതേകമായി ഉണ്ടാക്കിയ തവാരണകളിൽ ‍ നടാവുന്നതാണ്. അന്നുതന്നെ നടാൻ സാധ്യമല്ലെങ്കിൽ  വിത്ത് നനവുള്ള ഈർച്ചപൊടിയിലോ, മണ്ണിലോ, സുര്യപ്രകാശം തട്ടാതെ സൂക്ഷിക്കേണ്ടതാണ്. ഉണങ്ങിയാൽ വിത്ത് മുളക്കില്ല.

ചെടികളുടെ ആദ്യകാല വളർച്ചക്ക് തണൽ ആവശ്യമാണ്. ആദ്യഘട്ടങ്ങളിൽ തണലിനായി വാഴക്കൃഷി ചെയ്യാവുന്നതാണ്. 8 മീറ്റർ  വീതം അകലത്തിൽ  90 സെന്റീമീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികെളെടുത്ത് അതിൽ  മേൽമണ്ണും കമ്പോസ്റ്റും ചേർത്ത് നിറയ്ക്കുക.

സാധാരണ ജാതിതൈകൾ തായ് ചെടികളുമായി ചേർത്ത് ഒട്ടിച്ചോ പാച്ച് ബഡഡിംഗ് ചെയ്തോ പുതിയ തൈകളുണ്ടാക്കാം. ആൺ ചെടികളിൽനിന്നെടുക്കുന്ന മുകുളങ്ങളോ കമ്പുകളോ ഉപയോഗിക്കുമ്പോൾ  ആൺചെടികളും, പെൺചെടികളിളിൽ  നിന്ന് സിയോൺ ‍ ഉപയോഗിക്കുമ്പോൾ  പെൺചെടികളും ലഭിക്കും. എന്നാൽ ഗ്രാഫ്റ്റിംഗിനോ  ബഡഡിംഗിനോ ഉപയോഗിക്കുന്ന മുകുളങ്ങൾ  തിരഞ്ഞെടുക്കുമ്പോൾ  പ്രതേകം ശ്രദ്ധിക്കണം. നേരെ വളരുന്ന കമ്പിൽ നിന്ന് എടുത്താൽ മാത്രമേ അതിൽ  നിന്നുണ്ടാകുന്ന ചെടികൾ  ഉയരത്തിൽ വളരുകയും, ധാരാളം വിളവ് നൽകുകയും ചെയ്യൂ.

ജാതിയുടെ ഉയർന്ന വിളവിനും ഗുണമേന്മക്കും സാദാരണയായി നല്ല ജലസേചനം ആവശ്യമാണ്‌. എന്നിരുന്നാലും എത്ര തവണ ജലസേചനം നടത്തണം എന്നുള്ളത് കാലാവസ്ഥ. മണ്ണിന്റെ ഈർപ്പം പിടിച്ചു നിർത്താനുള്ള കഴിവ്, ചെടിയുടെ പ്രായം എന്നതിനെ ആശ്രയിച്ചിരിക്കും. വേനൽ കാലങ്ങളിലും വരണ്ട അവസ്ഥയിലും തുടർച്ചയായുള്ള ജലസേചനം ആവശ്യമാണ്‌.

തൈ നട്ട് ആദ്യവർഷം ഓരോ തൈയ്ക്കും 10 കിലോ ഗ്രാം കാലിവളമോ കമ്പോസ്റ്റോ ചേർക്കണം. ഇത് ക്രമേണെ വർദ്ധിപ്പിച്ച് 15 വർഷമെത്തുമ്പോഴേക്കും ഓരോ മരത്തിനും 50 കിലോ ജൈവവളം ചേർക്കാവുന്നതാണ്‌. ജൈവവളത്തിനു പുറമേ ഒന്നാം വർഷം ഓരോതൈക്കും 44 ഗ്രാം യൂറിയ, 100 ഗ്രാം രാജ്ഫോസ് അല്ലെങ്കിൽ മസൂറിഫോസ്, 80 ഗ്രാം പൊട്ടാഷ് എന്നീ വളങ്ങൾ ചേർക്കണം. രണ്ടാം വർഷം മേൽപറഞ്ഞതിന്റെ ഇരട്ടിയും ക്രമേണ അളവ് വർദ്ധിപ്പിച്ച് 15 വർഷമാകുമ്പോഴേക്കും മരമൊന്നിന് 1085 ഗ്രാം യൂറിയ, 1375 ഗ്രാം രാജ്ഫോസ് അല്ലെങ്കിൽ  മസൂറിഫോസ്, 1600 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം.

 

വർഷത്തിൽ മിക്കവാറും എല്ലാ സമയത്തും കായുണ്ടാകുമെങ്കിലും ഡിസംബർ മുതൽ മെയ് വരെയുള്ള കാലത്താണ് കൂടുതൽ വിളവു ലഭിക്കുക. ജാതിക്കായും ജാതിപത്രിയുമാണ് ഉപയോഗയോഗ്യമായ ഭാഗങ്ങൾ. മാംസളമായ പുറംതോട് മാറ്റിയാൽ  മൃദുലവും തൂവൽപോലെയുമുള്ള ചുവന്ന ജാതിപത്രി കാണാം. ജാതിക്കയേക്കാൾ കൂടുതൽ വില ജാതിപത്രിക്കാണ്. ജാതിപത്രി കേടുകൂടാതെ ഒറ്റ ഇതളായി ഇളക്കിയെടുത്ത് തണലിൽ വച്ച് ഉണക്കിയെടുക്കണം. 3 മുതൽ 5 ദിവസം വരെ വേണ്ടിവരും. കായ്കൾ നന്നായി ഉണങ്ങുന്നതിന് 6-8 ദിവസം വരെ ആവശ്യമാണ്. ഇത് ഈർപ്പം തട്ടാത്ത സ്ഥലത്ത് സൂക്ഷിച്ചുവെക്കണം.

 

 

Share168TweetSendShare
Previous Post

മുടിയുടെ സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങൾ

Next Post

തക്കാളിച്ചെടിയെ ബാധിക്കുന്ന ബാക്ടീരിയല്‍ വാട്ടരോഗം

Related Posts

ഔഷധസസ്യങ്ങൾ

ഔഷധഗുണമുള്ള കച്ചോലം കൃഷി ചെയ്യാം; മികച്ച വരുമാനം നേടാം

ഔഷധസസ്യങ്ങൾ

പനിക്കൂര്‍ക്ക വളര്‍ത്താം; ഔഷധമായും അലങ്കാരച്ചെടിയായും

ഔഷധസസ്യങ്ങൾ

അറിഞ്ഞിരിക്കാം മുക്കുറ്റിയുടെ ഔഷധഗുണങ്ങള്‍

Next Post

തക്കാളിച്ചെടിയെ ബാധിക്കുന്ന ബാക്ടീരിയല്‍ വാട്ടരോഗം

Discussion about this post

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

Health Minister Veena George said that the Health Department has issued an alert in the wake of reports of severe heat in the state.

ആധുനിക സൗകര്യങ്ങളോടുകൂടി സംസ്ഥാനത്ത് 9 മാതൃക മത്സ്യ ഗ്രാമങ്ങൾ സ്ഥാപിക്കും

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മാതൃക മില്ലറ്റ് തോട്ടം നടപ്പിലാക്കി തുടങ്ങി

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies