സഞ്ചാരികളെ എതിരേൽക്കാൻ മൂന്നാറിന്റെ പാതയോരങ്ങൾ നിറയെ നീലപ്പൂക്കൾ കുട വിരിച്ച് നിൽക്കുകയാണ്. ജക്രാന്ത എന്ന പേരിൽ അറിയപ്പെടുന്ന നീല നിറത്തിലുള്ള പുഷ്പങ്ങളാണ് മൂന്നാറിന്റെ ഭംഗി വീണ്ടും കൂട്ടുന്നത്. പച്ച വിരിച്ചുകിടക്കുന്ന തേയിലത്തോട്ടങ്ങൾക്കിടയിലെ ജക്രാന്ത മരങ്ങൾ കാണുവാൻ ഇപ്പോൾ സഞ്ചാരികളുടെ തിരക്കാണ്.
തെക്കേ അമേരിക്കൻ സ്വദേശിയായ ഈ വൃക്ഷം മെക്സിക്കോ, അമേരിക്ക, അർജൻറീന തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. കൊളോണിയൽ കാലഘട്ടത്തിൽ മൂന്നാറിലെ തേയില തോട്ടങ്ങളിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ജക്രാന്ത നീലവാക മരങ്ങൾ നട്ടെതെന്ന് പറയപ്പെടുന്നു. മിമോസി ഫോളിയ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം ഇപ്പോൾ വ്യാപകമായി ഉദ്യാനങ്ങളുടെ ഭംഗിക്കൂട്ടുവാൻ ഉപയോഗപ്പെടുത്തുന്നുണ്ട്.
Discussion about this post