മലയാളി പുച്ഛത്തോടെ കാണുന്ന നാടൻ ചക്ക അങ്ങ് അമേരിക്കയിൽ ഹിറ്റല്ല, സൂപ്പർ ഹിറ്റാണ്. ഷിക്കാഗോയിൽ അമേരിക്കൻ സൊസൈറ്റി ഫോർ ന്യൂട്രിഷൻ ശാസ്ത്ര സമ്മേളനത്തിലാണ് ചക്ക താരമായത്.
അഹമ്മദാബാദിലെ എൻഡോക്രൈനോളജി വിദഗ്ധൻ ഡോ. വിനോദ് അഭിചന്ദാനി ചക്കപ്പൊടിയിലാണ് പരീക്ഷണം നടത്തിയത്. മൂന്ന് മാസം 200 രോഗികൾക്ക് നൽകി. ചക്കപ്പൊടി കഴിച്ചവർക്ക് ഫാറ്റി ലിവറിൻ്റെ ഗ്രേഡും കൊളസ്ട്രോളും പ്രമേഹവുമെല്ലാം കുറഞ്ഞു. ജാക്ക്ഫ്രൂട്ട്365 എന്ന ചക്കപ്പൊടിയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഈ കണ്ടെത്തലുകളാണ് യുഎസിൽ അവതരിപ്പിച്ച് അംഗീകാരം നേടിയത്.
നമുക്ക് വീട്ടിൽ ഈ ചക്ക പരീക്ഷണം നടത്താവുന്നതാണ്. പച്ച ചക്കപ്പൊടി മൂന്ന് ടേബിൾ സ്പൂൺ അരിമാവിൻ്റെയോ ഗോതമ്പ് മാവിൻ്റെയോ കൂടെ ചേർത്ത് കഴിക്കാം, ഇല്ലെങ്കിൽ കലക്കി കുടിക്കാം. ഇനി ഇതിനൊന്നിനും വയ്യെങ്കിൽ ചക്ക പുഴുക്കായി കഴിച്ചാലും മതി.
jackfruit in american society for nutrition















Discussion about this post