നായകൾക്കായി പെർഫ്യൂം അവതരിപ്പിച്ച് ഇറ്റാലിയൻ ആഡംബര കമ്പനിയായ ഡോൾസ് ഗബ്ബാന. ‘ഫെഫെ’ എന്ന പേരിലാണ് പെർഫ്യൂം പുറത്തിറക്കിയിരിക്കുന്നത്. 100 മില്ലിലിറ്ററിന് 9,000 രൂപയാണ് വില.
ആൽക്കഹോൾ രഹിത പെർഫ്യൂമാണിത്. വെള്ളം, സിട്രസ് പീൽ ഓയിൽ, ദേവദാരു എണ്ണ എന്നിവയാണ് പ്രധാനഘടകങ്ങൾ. എന്നാൽ പുതിയ പെർഫ്യൂമിൽ ആശങ്ക പ്രകടിപ്പിച്ച് മൃഗഡോക്ടർമാരും വളർത്തുനായകളുടെ ഉടമകളും രംഗത്തെത്തിയിട്ടുണ്ട്. മൃഗങ്ങളുടെ ഉപയോഗത്തിന് അനുയോജ്യമാണെന്ന് കമ്പനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും എത്രത്തോളും യാഥാർത്ഥ്യമാണെന്ന സംശയമാണ് ഇവർ പങ്കുവയ്ക്കുന്നത്.

എന്നാൽ എല്ലാ മൃഗഡോക്ടർമാരും നായ്ക്കൾക്ക് സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നതിനെ അംഗീകരിക്കുന്നില്ല, കാരണം അവ മൃഗങ്ങളുടെ ഗന്ധത്തെ തടസ്സപ്പെടുത്തുകയും അസുഖങ്ങളുടെ ലക്ഷണമായേക്കാവുന്ന ദുർഗന്ധം മറയ്ക്കുകയും ചെയ്യും. ശ്വാസത്തിന്റെ ഗന്ധം, ഇയർ വാക്‌സിന്റെ മണം എന്നിവ പെർഫ്യൂം മറയ്ക്കുന്നു. അതിനാൽ, ഇത് മൃഗഡോക്ടർമാർക്ക് പോലും ഒരു പ്രശ്‌നമാകാമെന്ന് ടെറാമോ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ റോമിലെ മൃഗഡോക്ടറായ ഫെഡറിക്കോ കോസിയ പറഞ്ഞു.
Italian luxury brand Dolce & Gabbana unveils perfume for dogs for Rs 9,000















Discussion about this post