തിരുവനന്തപുരം: കടകളിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിക്കുന്ന കടകൾ, മൊത്ത കച്ചവടക്കാർ, ഇവ സംഭരിക്കുന്നവർ എന്നിവർക്കെതിരെ നടപടിയെടുക്കും. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കടത്തുന്നത് തടയാൻ അതിർത്തികളിൽ പരിശോധന നടത്തും.
മാലിന്യത്തിൻ്റെ അളവ് കുറയ്ക്കുന്നതിനും തരംതിരിക്കുന്നതിനും ഉറവിടത്തിൽ സംസ്കരിക്കുന്നതിനും അജൈവ പാഴ്‌വസ്തുക്കൾ ഹരിതകർമസേനയ്ക്ക് കൈമാറുന്നതിനുമുള്ള ജനപങ്കാളിത്തത്തോടെ നടപ്പാക്കാനും തീരുമാനമായി. ശുചിത്വമുറി മാലിന്യ സംസ്കരണത്തിന് പ്ലാൻ്റുകൾ സ്ഥാപിക്കും.
മാലിന്യമുക്ത കേരളം ഉറപ്പാക്കാൻ ജനകീയ വിജിലൻസ് സ്ക്വാസ് പൊലീസിന്റെ എൻഫോഴ്സ്മെൻ്റ് സ്ക്വാഡും രംഗത്തിറങ്ങും. ആവശ്യമായ സ്ഥലങ്ങളിൽ എഐ ക്യാമറ സ്ഥാപിക്കും.
It will be ensured that there are no banned plastic products in the shops
Discussion about this post