തിരുവനന്തപുരം: താങ്ങുവില നൽകി കൊപ്രസംഭരിക്കാൻ മൾട്ടി സ്റ്റേറ്റ് സഹകരണസംഘത്തെ ഏജൻസിയായി നിയമിച്ച് സർക്കാർ. ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെയാണ് ചുമതലപ്പെടുത്തിയത്.
താങ്ങുവില പദ്ധതിപ്രകാരം കർഷകരിൽനിന്ന് കൊപ്ര സംഭരിച്ച് നാഫെഡിന് കൈമാറാനാണ് നിർദേശം. സംസ്ഥാനതല ഏജൻസിയാണെങ്കിലും തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സംഭരണച്ചുമതലയാണ് സംഘത്തിന് നൽകിയിട്ടുള്ളത്. മൾട്ടി സ്റ്റേറ്റ് സഹകരണസംഘത്തെ ഔദ്യോഗിക ഏജൻസിയായി സംസ്ഥാനസർക്കാർ നിശ്ചയിക്കുന്നത് ആദ്യമായാണ്.
കാർഷികമേഖലയിൽ സ്വാശ്രയഗ്രൂപ്പുകളെ ശക്തിപ്പെടുത്തി കാർഷികോത്പാദനവും കർഷകരുടെ വരുമാനവും കൂട്ടുകയാണ് മൾട്ടി സ്റ്റേറ്റ് സഹകരണസംഘമായ ഇസാഫിന്റെ ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തന പരിധിയുള്ളതിനാൽ തന്നെ ഇവയ്ക്ക് കാർഷികോത്പാദന സംഭരണ രംഗത്തും വിതരണ രംഗത്തും കൂടുതൽ ഇടപെടാനാകും. ഇത് ഗുണം ചെയ്യുമെന്ന് പ്രതീക്ഷയിലാണ് കർഷകർ.
ISAF was appointed as the agency to procure the copra
Discussion about this post