വയനാട് ജില്ലയിലെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്ന അന്താരാഷ്ട്ര പുഷ്പമേള ‘പൂപ്പൊലി 2025’ ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിച്ചു. പുഷ്പമേളയിൽ വിദഗ്ധർ പങ്കെടുക്കുന്ന ശില്പശാലകൾ, 200 വാണിജ്യ സ്റ്റാളുകൾ, വൈവിധ്യമാർന്ന കലാപരിപാടികൾ തുടങ്ങിയവയും പുഷ്പമേളയുടെ ഭാഗമായി നടത്തപ്പെടുന്നു. അലങ്കാര പുഷ്പങ്ങളുടെ വമ്പൻ കളക്ഷൻ തന്നെയാണ് പുഷ്പമേളയിൽ ഇത്തവണ അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഫ്ലോറൽ ക്ലോക്ക്, മയിൽ, കുതിര മല തുടങ്ങിയവയുടെ കലാപരസൃഷ്ടികൾ റോസ് ഗാർഡൻ, ഫ്ലോട്ടിങ് ഗാർഡൻ, ചിൽഡ്രൻസ് പാർക്ക്,വിവിധതരം റൈഡുകൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കർഷകർക്ക് വേണ്ടിയുള്ള സെമിനാറുകളും കാർഷിക ക്ലിനിക്കുകളും ഈ വർഷത്തെ പുഷ്പമേളയുടെ പ്രധാന ആകർഷണങ്ങൾ ആകുമെന്ന് അധികൃതർ അറിയിച്ചു.
Content summery : The International Flower Fair ‘Poopoli 2025’, held at the Ambalavayal Regional Agricultural Research Centre in Wayanad district, has begun.
Discussion about this post