ടെറസ്സിലെയും ബാല്കണയിലെയും പരിമിതമായ സ്‌ഥലം ഉപയോഗപ്പെടുത്തി കുറഞ്ഞ പരിചരണത്തിൽ പച്ചക്കറികളും പൂച്ചെടികളും വളർത്താം എന്നതാണ് ഇതിന്റെ പ്രത്യേകത.
നഗര പ്രേദശങ്ങളിലും പരിമിതമായ സഥലത്തും .എങ്ങനെ മികച്ച കൃഷി സാധ്യമാക്കാം എന്ന ചിന്തയിൽ നിന്നാണ് ഇന്റലിജന്റ് കിച്ചൻ ഗാർഡിന്റെ പിറവി.
തിരുവല്ല സ്വദേശികളായ പി എ സഞ്ജയും ടോണി ജോസും ആണ് ഇതിന്റെ ശിൽപികൾ.
ഓട്ടോമൊബൈൽ , ഹോട്ടല് മാനേജ്മെന്റ് മേഖലകളിൽ പ്രവർത്തിച്ചിരുന്ന ഇവർ കാർഷിക മേഖലയിൽ സംരംഭം തുടങ്ങുക എന്ന അതിയായ ആഗ്രഹം മൂലമാണ് ഇങ്ങനെ ഒരു പ്രൊഡക്ടിൽ എത്തി ചേർന്നത്.
ഫ്‌ളാറ്റുകള്‍ക്കും വില്ലകള്‍ക്കുമെല്ലാം ഉപയോഗപ്രദമാകുന്ന തരത്തില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള മൂന്ന് മോഡലുകളാണ് ഇവര്‍ പുറത്തിറക്കുന്നത്. 5 മുതല്‍ 52 വരെ ഗ്രോബാഗ് കപ്പാസിറ്റിയുള്ളതാണ് ഇവ.
ഇന്റലിന്റ് കിച്ചന്‍ ഗാര്‍ഡന്റെ പ്രധാന പ്രത്യേകത നിര്‍മ്മാണ രീതി തന്നെയാണ്. ഗുണമേന്മ ഉറപ്പുവരുത്തി കൂടുതല്‍ ഈട് നില്‍ക്കുന്ന തരത്തിലുള്ള നിര്‍മ്മാണ് ഇവയുടേത്.പൗഡർ കൊട്ടിഗ് ചെയ്ത ജി ഐ പൈപ്പുകളിൽ ആണ് ഫ്രെയിമുകൾ നിർമിക്കുന്നത്.
ശ്രദ്ധേയമായ മറ്റൊരു കാര്യം ദിവസേനയുള്ള പരിചരണം ആവശ്യമില്ലെന്നതാണ്. കാരണം ഇവയ്ക്ക് ഓട്ടോമാറ്റിക് ഡ്രിപ്പ് ഇറിഗേഷനുണ്ട്.
അഞ്ചു മുതൽ 52 ബാഗ് ക്യാപ്പ്‌സിറ്റി ഉള്ള മൂന്നു മോഡലുകൾ ആണ് ഇന്റലിജൻറ് കിച്ചൻ ഗാർഡൻ പുറത്തു ഇറക്കുന്നത് 4500 രൂപ മുതൽ 15000 രൂപവരെ മൂന്നു മോഡലുകൾ ലഭ്യമാണ്. ഇൻഡ്യയിൽ എല്ലായിടത്തും ഡെലിവറി സൗകര്യവും ഇവർ ഒരുക്കുന്നുണ്ട്.
ഇന്റലിജന്റ് കിച്ചൻ ഗാർഡൻ Mob : 9061228130
Discussion about this post