ഡിജിറ്റൽ റീസർവേ പൂർത്തിയാക്കിയ 100 വില്ലേജുകളിൽ അന്തിമ വിഞ്ജാപനം ഉൾപ്പെടുത്തിയുള്ള ഇലിംസ് പോർട്ടൽ (ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) ഓഗസ്റ്റ് ആദ്യവാരത്തോടെ പ്രവർത്തന സജ്ജമാകും. മുഴുവൻ ജില്ലകളിലും റീസർവേ അസിസ്റ്റൻ്റ് ഡയറക്ടർമാരുടെ മേൽനോട്ടത്തിൽ ഓരോ വില്ലേജുകളിൽ ആദ്യമിത് നടപ്പാക്കും.
കോട്ടയത്തെ ഉദയനാപുരം, തൃശൂരിലെ കിഴക്കുമുറി, കണ്ണൂർ, കാസർകോട്ടെ ഉജാർഉൾവാർ എന്നീ വില്ലേജുകളിൽ നടത്തിയ പൈലറ്റ് പരീക്ഷണം വിജയകരമായിരുന്നു. ഇലിംസ് പോർട്ടൽ പൂർത്തിയാക്കിയാൽ റവന്യൂ വകുപ്പിന്റെ പോർട്ടലായ റെലിസും രജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലായ പേളുമായി സംയോജിപ്പിച്ച് ‘എൻ്റെ ഭൂമി പോർട്ടൽ’ സജ്ജമാകും. രജിസ്ട്രേഷൻ, പോക്കുവരവ് ഉൾപ്പടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും ഈ ഒറ്റ പോർട്ടലിൽ ലഭ്യമാക്കും.
ആദ്യഘട്ടത്തിൽ 200 വില്ലേജിലാണ് ഡിജിറ്റൽ സർവേ ആരംഭിച്ചത്. ഇതിൽ 185 വില്ലേജും രണ്ടാം ഘട്ടത്തിലെ 238 വില്ലേജിലെ 17 ഇടവും സർവേ പൂർത്തിയായതായും തദ്ദേശമന്ത്രി എം ബി രാജേഷ് അറിയിച്ചു. ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകൾ ഉൾപ്പെടുന്ന ജില്ലകളിലെ റവന്യു, സർവേ, തദ്ദേശ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം 31-നകവും രണ്ടാംഘട്ടത്തിൽ സർവേ നടക്കുന്ന വില്ലേജുകൾ ഉൾപ്പെടുന്ന ജില്ലകളിലെ യോഗം ഓഗസ്റ്റ് 11-നകവും കളക്ടർമാർ വിളിച്ചു ചേർക്കും.
Integrated Land Information Management System will be operational by the first week of August
Discussion about this post