യൂണിയൻ-സംസ്ഥാന സർക്കാരുകളുടെ കാലാവസ്ഥാധിഷ്‌ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ കർഷകർക്ക് 31 വരെ ചേരാം. നെല്ല്, കമുക്, തെങ്ങ്, ഇഞ്ചി, റബർ, വാഴ, ഏലം, കശുമാവ്, കൊക്കോ, പൈനാപ്പിൾ, മഞ്ഞൾ, ഗ്രാമ്പു, കാപ്പി, നിലക്കടല, മാവ്, ജാതി, കുരുമുളക്, പയറുവർഗങ്ങൾ, എള്ള്, കരിമ്പ്, കപ്പ, തേയില, പുകയില, കിഴങ്ങുവർഗങ്ങൾ, ചെറു ധാന്യങ്ങൾ, ഉരുളക്കിഴങ്ങ്, തക്കാളി, പച്ചക്കറിവിളകൾ എന്നിവയ്ക്ക് ഇൻഷുറൻസ് ലഭിക്കും. കാപ്പിക്ക് ഇടുക്കി, വയനാട് ജില്ലകളിലെ കർഷകർക്കാണ് പദ്ധതിയിൽ ചേരാനാകുക. ഇടുക്കിയിൽനിന്നുള്ള വെറ്റില കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, കൃഷി ഭൂമി / പാട്ട ഭൂമിയുടെ നികുതി അടച്ച രസീത് എന്നിവയുമായി അക്ഷയ സെന്റർ വഴി പദ്ധതിയിൽ അംഗമാകാം. ഓരോ വിളകൾ ക്ക് വ്യത്യസ്ത പ്രീമിയം തുകയാണ് നിശ്ചയിച്ചിട്ടുള്ളത്. അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയാണ് നിർവഹണ ഏജൻസി. കൂടുതൽ വിവരങ്ങൾക്ക്: 18004257064
Discussion about this post