കാലം തെറ്റി വരുന്ന മഴ ഇന്നൊരു സ്ഥിരം പ്രതിഭാസമാണ്. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ പലർക്കും നാശനഷ്ടങ്ങൾ സംഭവിക്കുന്നു. എന്നാൽ ഇതിനൊരു പരിഹാരം ആയാണ് കാഞ്ഞിരപ്പള്ളി ചെമലമറ്റം സ്വദേശി സോജൻ വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷണം ഒരുക്കുന്നൊരു ഉപകരണം കണ്ടെത്തിയത്. നദിയുടെ തീരത്തിനടുത്ത് താമസിക്കുന്നവർക്കും കൃഷിയിടം ഉള്ളവർക്കും ഏറെ ഉപകാരപ്പെടുന്ന ഉപകരണമാണ് ഇത്. ഇലക്ട്രിസിറ്റി ആവശ്യമില്ലാതെ ഈ ഉപകരണം പ്രവർത്തിപ്പിക്കാം എന്നതും ഇതിൻറെ മേന്മയാണ്. സ്വന്തം ആശയത്തിൽ നിന്നും നിർമ്മിച്ച ഉപകരണം വൻതോതിൽ വിപണിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഈ സാധാരണക്കാരൻ.
Discussion about this post