തൃശൂർ : വിവിധ സംരംഭങ്ങൾക്ക് ആവശ്യമായ യന്ത്ര സാമഗ്രികൾ ഒരു കുടകീഴിൽ അണിനിരത്തി വ്യവസായ വാണിജ്യ വകുപ്പ് 7 മുതൽ തൃശൂർ തേക്കിൻകാട് മൈതാനത്ത് യന്ത്ര പ്രദർശന മേള സംഘടിപ്പിക്കുന്നു.
കേരളത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ ആധുനിക സാങ്കേതിക വിദ്യകളും യന്ത്ര സാമഗ്രികളും മേള അനാവരണം ചെയ്യും. കാർഷിക മേഖലയ്ക്കും മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണത്തിനും
ആവശ്യമായ യന്ത്രങ്ങളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തൊണ്ട് സംസ്കരണ യന്ത്രങ്ങൾ, കൊപ്ര ഡ്രയർ, മൾട്ടി പർപ്പസ് ഡ്രൈയർ, ഡ്രം റോസ്റ്റർ, കംപ്രസർ, തടി സംസ്കരണ യന്ത്രങ്ങൾ, ഭക്ഷ്യ സംസ്കരണ യന്ത്രങ്ങൾ, പാക്കിങ് മെഷീൻ, ബ്ലെൻഡർ ,
ഐസ് ക്രീം, പാൽ സംസ്കരണ യന്ത്രങ്ങൾ, ബേക്കറി യന്ത്രങ്ങൾ, ഇൻഡക്ഷൻ, മെൽറ്റിംഗ് ഫർണസുകൾ, ആയുർവേദ ഔഷധ നിർമ്മാണ യന്ത്രങ്ങൾ, ചപ്പാത്തി, ഇടിയപ്പം, പൊറോട്ട നിർമ്മാണ യന്ത്രങ്ങൾ, നാളികേര സംസ്കരണ യന്ത്രങ്ങൾ, സൗരോർജ യന്ത്രങ്ങൾ, പൗഡർ പാക്കിങ് മെഷീൻ, വർക്ക്ഷോപ്പ് യന്ത്രങ്ങൾ, പൈപ്പ് ബെൻഡിങ് യന്ത്രങ്ങൾ, ഹോസ് ക്രിമ്പിംഗ് മെഷീൻ , വെജിറ്റബിൾ കട്ടിങ് മെഷീൻ, ഓയിൽ പാക്കിങ് മെഷീൻ,മെഷീൻ, ബോയ്‌ലറുകൾ, ഇൻസിനറേറ്റർ, റബ്ബർ റോളർ, മെറ്റീരിയൽ ഹാൻഡ്‌ലിംഗ് യന്ത്രങ്ങൾ, ബെയ്‌ലിങ് പ്രസ്, പ്ലാസ്റ്റിക് കയർ നിർമാണ യന്ത്രം, പേപ്പർ ബാഗ് നിർമ്മാണ യന്ത്രം തുടങ്ങി കാർഷിക മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്കാവശ്യമായ യന്ത്രങ്ങൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും പ്രദർശകർ പങ്കെടുക്കും. 40,000 ചതുരശ്ര അടിയിൽ പൂര്‍ണ്ണമായും ശീതീകരിച്ച പവലിയനാണ് മേളയ്ക്കായി ഒരുക്കിയിട്ടുള്ളത്. മേളയോട് അനുബന്ധിച്ച് സംരംഭകർക്ക് ആവശ്യമായ വിവിധ വിഷയങ്ങളിൽ സെമിനാറുകളും ഉണ്ടായിരിക്കും. മേളയിൽ പ്രവേശനം സൗജന്യമാണ്.
രാവിലെ 10 മുതൽ വൈകുന്നേരം 7 മണി വരെ സ്റ്റാളുകൾ പ്രവർത്തിക്കും.
വിവിധ മേഖലകളിലെ സംരംഭങ്ങള്‍ക്കിണങ്ങുന്ന 145 യന്ത്ര നിർമ്മാതാക്കളും സാങ്കേതിക വിദ്യ ദാതാക്കളും മേളയിൽ പങ്കെടുക്കും. ഉല്പാദന സംരംഭങ്ങൾക്കും സേവന സംരംഭങ്ങൾക്കും ആവശ്യമായ എല്ലാത്തരം യന്ത്ര സാമഗ്രികളും മേളയിൽ പ്രദർശനത്തിന് ഉണ്ടായിരിക്കുന്നതാണ്.
Discussion about this post