പുറത്തു ചെടികള്‍ വളര്‍ത്തുന്നതിനേക്കാള്‍ അകത്തളങ്ങളില്‍ ചെടികള്‍ വളര്‍ത്തുന്നതും പരിപാലിക്കുന്നതും കുറച്ച് കൂടി എളുപ്പമാണ്. എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്‍ഡോര്‍ ചെടികള്‍ പെട്ടെന്ന് വാടിപ്പോകുകയും ചെയ്യും. ആരോഗ്യത്തോടെ ചെടികള്‍ വളര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
1. ചെടികള്‍ വാങ്ങുമ്പോള്‍ ആരോഗ്യമുള്ളതാണെന്ന് ഉറപ്പുവരുത്തണം. ഇലകള്‍ക്കെല്ലാം നല്ല പച്ചനിറമായിരിക്കും. (നിറമുള്ള ഇലകളുള്ള ചെടികളൊഴിച്ച്)
2. പഴം, പച്ചക്കറി, സീസണല്‍ പൂച്ചെടികള്‍ എന്നിവയുടെ വിത്ത് വാങ്ങി നടുമ്പോള്‍ പാക്കറ്റിലെഴുതിയിരിക്കുന്ന ഗൈഡ്‌ലൈന്‍ കൃത്യമായി വായിച്ച് മനസിലാക്കണം.
3. വെള്ളം നനയ്ക്കാന്‍ കൃത്യമായ വാട്ടറിംഗ് ക്യാനായിരിക്കണം ഉപയോഗിക്കേണ്ടത്. ചെടികളെ അമിതമായി നനയ്ക്കാതിരിക്കാനും അതേസമയം നനവ് ഉറപ്പാക്കാനും നേര്‍ത്ത സുഷിരങ്ങളുള്ള ക്യാനാണ് ഉപയോഗിക്കേണ്ടത്.
4. ചെടികള്‍ ശരിയായ താപനിലയിലാണ് വെച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക
5.സൂര്യപ്രകാശംആവശ്യമുള്ളത് പോലെയാണ് ലഭിക്കുന്നതെന്നും ഉറപ്പാക്കണം.
6. സൂര്യപ്രകാശം മതിയായ അളവില്‍ ലഭിക്കാത്ത സ്ഥലങ്ങളാണെങ്കില്‍ അവിടെയുള്ള ചെടികള്‍ക്ക് ഫ്‌ളൂറസന്റ് വെളിച്ചം നല്‍കാം. ചെടിയില്‍ നിന്ന് 6 ഇഞ്ച് വിട്ടായിരിക്കണം ഇത് സ്ഥാപിക്കേണ്ടത്.
7. കൂടുതല്‍ ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷമൊരുക്കാന്‍ ചെടികള്‍ അടുത്തടുത്ത് വെക്കാവുന്നതാണ്
8. ആവശ്യമായ അളവില്‍ ആവശ്യമുള്ളപ്പോള്‍ വളം ചേര്‍ത്തുകൊടുക്കുക
9. ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഗുണങ്ങളടങ്ങിയ മണ്ണാണെന്ന് ആദ്യമേ ഉറപ്പാക്കുക
10. ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഇടയ്ക്ക് ഇലകളും മറ്റും വൃത്തിയാക്കിക്കൊടുക്കണം. ഇലകളിലും മറ്റും തങ്ങിനില്‍ക്കുന്ന പൊടിപടലങ്ങള്‍ സൂര്യപ്രകാശത്തെ തടഞ്ഞുനിര്‍ത്തും. സ്‌പോഞ്ചോ പെയിന്റ് ബ്രഷോ ഉപയോഗിച്ച് പൊടി തട്ടിക്കളയണം.ചെറിയ ചെടികളാണെങ്കില്‍ വെള്ളത്തില്‍ മുക്കിയെടുക്കുകയോ ഷവറിന് ചുവട്ടില്‍ വെച്ച് വൃത്തിയാക്കുകയോ ചെയ്യുക
Discussion about this post