ഗാര്‍ഡനുകളില്‍ അലങ്കാരച്ചെടിയാണിപ്പോള്‍ ഫേണ്‍സ്. ഇലകളുടെ ആകൃതി തന്നെയാണ് ഇതിന്റെ സൗന്ദര്യവും.ഓരാോ തരം ഫേണുകള്‍ക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. വളര്‍ത്താന്‍ എളുപ്പമാണെന്നതാണ് ഫേണുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഇന്‍ഡോറില്‍ അഴകേകാന്‍ ഫേണ്‍സുകള്‍ക്ക് സാധിക്കും.
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ചെടികളിലൊന്നാണ് ഫേണ്‍സ്. 300 മില്യണ്‍ വര്‍ഷം പഴക്കമുണ്ടെന്നാണ് പറയുന്നത്. 12,000ത്തോളം ഇനം ഫേണ്‍സ് ഉണ്ട്. വരണ്ട കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിയാത്ത ചെടിയാണിത്. ആവശ്യത്തിന് നനവ് ലഭിച്ചില്ലെങ്കില്‍ ഇലകള്‍ ബ്രൗണ്‍ നിറമാകാന്‍ തുടങ്ങും. ഇലകള്‍ പൊഴിയുകയും ചെയ്യും. നനവ് കൃത്യമായി നല്‍കാന്‍ ശ്രദ്ധിക്കണം. രാവിലെ നനയ്ക്കുന്നതാണ് നല്ലത്. ഈര്‍പ്പം കൂടുതലായുള്ള സ്ഥലത്ത് ഫേണ്‍സ് ചെടി വെക്കുന്നതാണ് നല്ലത്.മണ്ണിന് നനവ് എപ്പോഴുമുണ്ടെന്ന് ഉറപ്പാക്കണം.
ഈര്‍പ്പം ഇഷ്ടപ്പെടുന്ന ചെടിയാണെങ്കിലും വെളിച്ചവും ആവശ്യത്തിന് ലഭിച്ചില്ലെങ്കില്‍ മഞ്ഞ നിറമായി മാറും. സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കുന്നതിനായി ജനാലയ്ക്കരികിലോ മറ്റോ വെക്കാം.
Discussion about this post