ഈ എ ടിഎമ്മിൽ നിന്ന് പണമല്ല, മറിച്ച് ലഭിക്കുന്നത് അരി. രാജ്യത്തെ രാജ്യത്തെ ആദ്യ ‘റൈസ് എടിഎം’ ഒഡിഷയിൽ. ഭുവനേശ്വറിലെ മഞ്ചേശ്വറിലുള്ള ഒരു ഗോഡൗണിലാണ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്.
റേഷൻ കാർഡ് ഉടമകൾക്ക് അവരുടെ റേഷൻ കാർഡ് നമ്പർ എടിഎമ്മിന്റെ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയിൽ നൽകുമ്പോൾ അരി ലഭിക്കും. ഇത്തരത്തിൽ ഒരാൾക്ക് 25 കിലോ അരി വരെ അരി എടിഎം വഴി ലഭ്യമാകും. ബയോമെട്രിക് തിരിച്ചറിയൽ സംവിധാനങ്ങളും ഇതിൽ ക്രമീകരിക്കാനാകും. റേഷൻ കടകളിലെ തിരക്കൊഴിവാക്കാൻ പുത്തൻ സംവിധാനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

റേഷൻ കടകളിൽ നിന്നുള്ള സബ്‌സിഡി അരിയുടെ മോഷണവും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും സംബന്ധിച്ച പ്രശ്നങ്ങളെല്ലാം പുതിയ എടിഎം സംവിധാനത്തിലൂടെ കുറയ്ക്കാനാകും. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് കൃത്യമായ തൂക്കത്തിൽ അരി ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കും. ഇത് വിജയകരമായാൽ ഒഡിഷയിലെ 30 ജില്ലകളിലേക്ക് കൂടി റൈസ് എടിഎം വ്യാപിപ്പിക്കാനാണ് തീരുമാനം.
India’s first Rice ATM inaugurated in Odisha















Discussion about this post