യുവജനങ്ങളെ കാർഷിക മേഖലയിൽ സംരംഭകരാക്കുവാനുള്ള ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ ആര്യ പദ്ധതി ആറാം വർഷത്തിലേക്ക് (ARYA – Attracting and Retaining Youth in Agriculture). പദ്ധതിയിൽ ചേരുന്നതിന് സെപ്റ്റംബർ 15-ന് മുമ്പായി അപേക്ഷിക്കാം.
പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്നത്. 35 വയസ് വരെയുള്ള യുവതി-യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിച്ച് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിലൂടെ വരുമാനം ഉറപ്പാക്കാനും അവരെ സ്വയം പര്യാപ്തരാക്കുവാനും ഈ പദ്ധതികൊണ്ട് സാധിക്കും. ഇതിനായി പരിശീലനങ്ങൾ, സാങ്കേതിക സഹായങ്ങളും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ക്രമീകരിക്കും.
ഈ വർഷം 50 യുവതി യുവാക്കളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 5 മുതൽ 10 വരെ അംഗങ്ങളുള്ള ഈ മേഖലയിൽ താല്പര്യമുള്ള ഗ്രൂപ്പുകൾക്ക് മുൻഗണന നൽകുന്നതാണ്. തേൻ ഉല്പാദനം, കാർഷിക ഉല്പന്നങ്ങളുടെ സംസ്‌കരണവും മൂല്യവർദ്ധനവും, എന്നീ മേഖലകളിലാണ് പദ്ധതി പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9526160155 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.
പദ്ധതിയിൽ പങ്കാളികളാകാൻ https://forms.gle/f9ADEJEnoRD3PJXH8 എന്ന ലിങ്കിലൂടെ ഓൺലൈനായോ നേരിട്ടോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Indian Council of Agricultural Research’s Arya project to turn young people into entrepreneurs in agriculture enters its sixth year
Discussion about this post