ബസ്മതി ഇതര അരി കയറ്റുമതിയിൽ വൻ വർദ്ധന. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ 122.7 മില്യൺ ഡോളർ വിലമതിക്കുന്ന അരിയാണ് കയറ്റിയച്ചത്. 2023-24ൽ 852.53 മില്യൺ ഡോളറും 2022-23ൽ 2.2 ബില്യൺ ഡോളറും 2021-22ൽ 2 ബില്യൺ ഡോളറും ആയിരുന്നുവെന്ന് വാണിജ്യ വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ് ലോക്സഭയിൽ രേഖാമൂലം അറിയിച്ചു.

2023 ജൂലൈ 20 മുതൽ ബസ്മതി ഇതര അരിയുടെ കയറ്റുമതി നിരോധിച്ചിരിക്കുകയാണെങ്കിലും ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മറ്റ് രാജ്യങ്ങൾക്ക് കേന്ദ്രം നൽകുന്ന അനുമതിയുടെ അടിസ്ഥാനത്തിലാണ് കയറ്റുമതി അനുവദിക്കുന്നത്. ഈ വർഷം ഇതുവരെ മാലിദ്വീപ് (1,24,218.36 മെട്രിക് ടൺ), മൗറീഷ്യസ് (14,000 മെട്രിക് ടൺ), മലാവി (1,000 മെട്രിക് ടൺ), സിംബാബ്‌വെ (1,000 മെട്രിക് ടൺ), നമീബിയ (1,000 മെട്രിക് ടൺ) എന്നിവിടങ്ങളിലേക്ക് അരി കയറ്റുമതി ചെയ്തു.
17 രാജ്യങ്ങളിലേക്കാണ് കഴിഞ്ഞ വർഷം ഇന്ത്യ അരി കയറ്റുമതി ചെയ്തത്. ഭൂട്ടാൻ, മൗറീഷ്യസ്, സിംഗപ്പൂർ, നേപ്പാൾ, ഫിലിപ്പീയൻസ്, യുഎഇ, കാമറൂൺ, കോട്ട് ഡി ഐവർ, ഗിനിയ, മലേഷ്യ എന്നി രാജ്യങ്ങളും ഉൾപ്പെടുന്നു.
India exports $122.7 mn worth non-basmati white rice during Apr-May















Discussion about this post