കര്‍ഷകരില്‍ നിന്ന് ഉത്പന്നം വാങ്ങുന്ന വ്യാപാരികൾ ഇനി മുതല്‍ പണം ഉടനെ നൽകണം. ഉത്പന്നം വാങ്ങുന്ന ദിവസമോ അല്ലെങ്കില്‍ പരമാവധി 3 പ്രവര്‍ത്തി ദിവസത്തിനകമോ പണം നൽകേണ്ടതാണ്.
ജൂലൈ അവസാനത്തോടെ പുറത്തിറക്കിയ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഉത്പന്ന വ്യാപാര വാണിജ്യ ചട്ടങ്ങളിലാണ് ഈ വ്യവസ്ഥയുള്ളത്.
കാര്‍ഷിക സഹകരണ സംഘം,കര്‍ഷക ഉത്പാദക സംഘടന എന്നിവയിലാരാണോ ഉത്പന്നം വാങ്ങുന്നത് അവര്‍ മറിച്ചു വില്‍പ്പന നടത്തിയ ഉടന്‍ തന്നെ പണം കര്‍ഷകന് നല്‍കാന്‍ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം കര്‍ഷകനില്‍ നിന്ന് ഉത്പന്നം വാങ്ങി 14 ദിവസത്തിനകം പണമിടപാട് നടത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്.
ഉത്പന്നം വാങ്ങിയ സഹകരണ സംഘത്തിനോ ഉത്പാദന സംഘടനയ്ക്കോ ഉത്പന്നത്തിനു മെച്ചപ്പെട്ട വില നേടാന്‍ താമസം നേരിട്ടാല്‍ പരമാവധി 21 ദിവസത്തിനകം കര്‍ഷകന് പണം നൽകണം.മറിച്ചു വില്‍പ്പന വൈകിപ്പിച്ചാല്‍ കര്‍ഷകനുമായി ഇതിനെ കുറിച്ച് ധാരണ ഉണ്ടാക്കേണ്ടതുമാണ്.
വാങ്ങിയത് അസംസ്കൃത ഉത്പന്നമാണെങ്കില്‍ പരമാവധി 3 ദിവസത്തിനകം പണം നല്‍കണം.
ഉത്പന്നത്തെ സംബന്ധിച്ച് കര്‍ഷകരും വ്യാപാരിയും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ 21 ദിവസത്തിനകം സബ്‌ഡിവിഷനല്‍ മജിസ്ട്രേറ്റിന് മുന്നില്‍ പരാതി നല്‍കാം.
30ദിവസത്തിനകം ഇതിനു നടപടിയുണ്ടാകും.
Discussion about this post