ന്യൂഡൽഹി: ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയിൽ സാധാരണയിലും കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ഓഗസ്റ്റ് അവസാനത്തോടെ ലാനിന പ്രതിഭാസം ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്.
ശരാശരി 422.8 മില്ലിമീറ്റർ മഴയാണ് ഈ രണ്ട് മാസങ്ങളിലും ലഭിക്കേണ്ടത്. അതിൻ്റെ 106 ശതമാനം വരെയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. ജൂൺ ഒന്നിന് ശേഷം ഇതുവരെ രാജ്യത്ത് 453.8 മില്ലിമീറ്റർ മഴ ലഭിച്ചു. ഈ സമയത്ത് ലഭിക്കേണ്ട ശരാശരി മഴ 445.8 മില്ലിമീറ്റർ ആണ്.
രാജ്യത്തിൻ്റെ കിഴക്കൻ മേഖലയോട് ചേർന്നുള്ള വടക്കുകിഴക്കൻ പ്രദേശങ്ങളിൽ സാധാരണയേക്കാൾ മഴ കുറഞ്ഞേക്കാം. ലഡാക്ക്, സൌരാഷ്ട്ര, കച്ച് മേഖലകളിലും മധ്യ ഇന്ത്യയിലെ ചിലയിടങ്ങളിലും പടിഞ്ഞാറൻ ഹിമാലയ മേഖലകളിലും മഴ കുറഞ്ഞേക്കാം.
IMD predicts India will receive more than normal rainfall. The La Nina phenomenon is likely to strengthen by the end of August.
Discussion about this post